ന്യൂദൽഹി: ലോക്പാൽ ബില്ലിനെ ചൊല്ലിയുണ്ടായ ബഹളത്തെ തുട൪ന്ന് ലോക്സഭ 3.30 വരെ നി൪ത്തി വെച്ചു. ലോക്പാലിൽ സമിതിയിൽ ന്യൂനപക്ഷസംവരണം ആവശ്യപ്പെട്ടായിരുന്നു ബഹളം. ആ൪ജെഡി, ജനതാദൾ(യു), സിപിഐ(എം) തുടങ്ങിയവരാണ് പ്രതിഷേധിച്ചത്.
പട്ടിക ജാതി, പട്ടികവ൪ഗം, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവരുടെ പ്രതിനിധികളേയും വനിതാപ്രതിനിധിയേയും സമിതിയിൽ ഉൾപെടുത്തണമെന്നാണ് ആവശ്യം. ലോക്പാൽ സമിതിയിൽ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യമില്ലാത്തതിലുള്ള പ്രതിഷേധം ലാലുപ്രസാദ് യാദവ് പ്രധാനമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.