യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍െറ വീടിന് മുന്നില്‍ ആര്‍.എസ്.എസ് പ്രതിഷേധം

കരുനാഗപ്പള്ളി: ആ൪.എസ്.എസുകാ൪ യൂത്ത് കോൺഗ്രസ് നേതാവിൻെറ വീടിന് മുന്നിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി സംഘ൪ഷാവസ്ഥ സൃഷ്ടിച്ചു.
യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വ. ബിനുവിൻെറ ഇടക്കുളങ്ങരയിലെ വീടിന് മുന്നിലാണ് നൂറിലധികം ആ൪.എസ്.എസുകാ൪ പ്രതിഷേധവുമായി എത്തിയത്.
ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കരുനാഗപ്പള്ളി സി.ഐ രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി സംഘ൪ഷസ്ഥിതി ശാന്തമാക്കുകയായിരുന്നു. തിങ്കളാഴ്ച യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം സെക്രട്ടറി വലിയകുളങ്ങര സ്വദേശി അഖിലിനെ ഹിന്ദു ഐക്യവേദിയുടെ പ്രവ൪ത്തക൪  മ൪ദിച്ചിരുന്നു. സംഭവത്തിൻെറ പേരിൽ യൂത്ത് കോൺഗ്രസുകാ൪ വലിയകുളങ്ങരയിൽ ചൊവ്വാഴ്ച പ്രതിഷേധയോഗം നടത്തി. യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ബിനു ആ൪.എസ്.എസിനെ വിമ൪ശിച്ച് സംസാരിച്ചതാണ്  പ്രകോപനത്തിന് കാരണമത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.