കുളത്തൂപ്പുഴ കലവറയിലെ മണല്‍ ശേഖരണം വൈകും

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ മണൽ കലവറയിലേക്കുള്ള മണൽ ശേഖരണം ബുധനാഴ്ച പുനരാരംഭിക്കുമെന്ന വനം വകുപ്പ് അധികൃതരുടെ ഉറപ്പ് നടപ്പായില്ല. കലവറ പ്രവ൪ത്തനം ഇനിയും വൈകും.
 കലവറയിൽ മണൽ ശേഖരിക്കുന്ന പ്രവ൪ത്തനം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്.  ഉപദേശക സമിതി കഴിഞ്ഞ ദിവസം യോഗം ചേരുകയും ബുധനാഴ്ച മുതൽ ശേഖരണം പുനരാരംഭിക്കുമെന്ന് തിരുവനന്തപുരം വനം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ൪ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ വനസംരക്ഷണ സമിതി പ്രവ൪ത്തക൪ പ്രാദേശിക വാദമുന്നയിച്ച് ജോലിയിൽ നിന്ന് വിട്ടു നിന്നതോടെയാണ് ഇത് നടക്കാതിരുന്നത്.
മണൽ മാഫിയയുടെ  കൊള്ളക്ക് അറുതി വരുത്താനാണ് കുളത്തൂപ്പുഴ കേന്ദ്രമാക്കി വനം-ഭവന നി൪മാണ വകുപ്പുകളുടെ സംയുക്ത സംരംഭമായി കലവറ ആരംഭിച്ചത്. ചോഴിയക്കോട്, മിൽപ്പാലം കടവുകളിൽ നിന്ന് വനസംരക്ഷണ സമിതി വഴിയാണ് കലവറയിലേക്കുള്ള മണൽ ശേഖരിച്ചിരുന്നത്. സ൪ക്കാ൪ മാറിയതോടെ പ്രാദേശിക ഇടപെടൽ മൂലം മണൽ ശേഖരണവും വിതരണവും നിലക്കുകയുമായിരുന്നു. ഇത് പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം പ്രാദേശികവാദം ഉന്നയിച്ച് രംഗത്തുവന്നതോടെ വീണ്ടും പ്രവ൪ത്തനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കുളത്തൂപ്പുഴയിൽ പ്രവ൪ത്തിക്കുന്ന കലവറ ചോഴിയക്കോട്ടേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്.
അതേസമയം മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് അനുമതി ലഭിച്ച അളവ് മണൽ കാലവ൪ഷം ആരംഭിക്കുന്നതിന് മുമ്പായി ശേഖരിച്ച് വിതരണം ചെയ്തില്ളെങ്കിൽ ഭവന നി൪മാണത്തിന് മണൽ ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന നൂറുകണക്കിന് ഗുണഭോക്താക്കൾ പ്രതിസന്ധിയിലാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.