'ഡാം 999'ല്‍ റഹ്മാന് പ്രതീക്ഷ

സോഹൻ റോയിയുടെ 'ഡാം 999' രാജ്യത്തിന് വീണ്ടും ഓസ്‌കാ൪ സമ്മാനിക്കുമെന്ന് സംഗീത മാന്ത്രികൻ എ.ആ൪ റഹ്മാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ഡാനി ബോയിലിന്റെ 'സ്ലംഡോഗ് മില്യണയറി'ലൂടെ തനിക്ക് ലഭിച്ച പുരസ്‌കാരം 'ഡാം 999' ലൂടെ ആവ൪ത്തിക്കുമെന്നാണ് കരുതുന്നതെന്നും തന്റെ ഗ്രൂപ്പിലേക്ക് ആരെങ്കിലുമൊക്കെ കടന്നുവരുന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്നും റഹ്മാൻ പറഞ്ഞു.

മികച്ച സിനിമ, മികച്ച ഗാനങ്ങൾ എന്നീ വിഭാഗങ്ങളിലാണ് ഡാം 999 84ാമത് ഓസ്‌കാ൪ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. 265 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇതോടൊപ്പം സിനിമയിലെ മൂന്നു ഗാനങ്ങൾ ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരത്തിനായി മത്സരിക്കുന്നുണ്ട്. 'ദക്കാങാ ദുഗു ദുഗു', 'ഡാം 999 തീം സോങ്ങ്', 'മുഝേ ചോട് കേ' എന്നീ പാട്ടുകളാണ്  36 പാട്ടുകൾക്കൊപ്പം മത്സരിക്കുന്നത്. സംവിധായകനായ സോഹന്റോയിയുടെ വരികൾക്ക്  ഔസേപ്പച്ചനാണ് സംഗീതം നൽകിയിരിക്കുന്നത്.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.