കോന്നി: മോഷണശ്രമത്തിനിടെ വൃദ്ധൻ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞകൽ തെങ്ങുവിളയിൽ കോശി മത്തായിയാണ് (90) മോഷ്ടാക്കളുമായുള്ള മൽപ്പിടിത്തത്തിൽ തള൪ന്ന് വീണ് മരിച്ചത്.കഴിഞ്ഞ നാലിന് അ൪ധരാത്രി ആയിരുന്നു സംഭവം. തമിഴ്നാട് വിരുതനഗ൪ ജില്ലയിലെ പാവാളി കലൈഞ്ജ൪ വെസ്റ്റ് ഗുണ്ടാ രാജൻ എന്ന രാജൻ (42), ചെവിട്ടി ശങ്കൻ എന്ന ശങ്കൻ (30), മാലൈ കള്ളൻ എന്ന മുത്തു (25), പത്തനംതിട്ട നവരത്ന ജ്വല്ലറി ഉടമ കൊടുന്തറ നവരത്നാ ഭവനിൽ വിജയൻ ആചാരി (57) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ജില്ലയിൽ എട്ട് വ൪ഷമായി സംഘം മോഷണം നടത്തി വരികയായിരുന്നു.പെരുമ്പെട്ടി,പത്തനംതിട്ട,പന്തളം,ആറന്മുള,ചിറ്റാ൪,റാന്നി,അടൂ൪,ഏനാത്ത്,കോന്നി എന്നിവിടങ്ങളിലായി 19 മോഷണങ്ങളാണ് ഇവ൪ നടത്തിയത്.മോഷ്ടിക്കുന്ന സ്വ൪ണം നിലവിലെ വിലയുടെ പകുതി നൽകി പത്തനംതിട്ടയിലെ നവരത്ന ജ്വല്ലറി ഉടമ വിജയൻ ആചാരിയാണ് വാങ്ങുന്നതെന്ന് അറിവിലാണ് ഇയാളെയും അറസ്റ്റ് ചെയ്തത്. കൂടാരംകെട്ടി താമസിച്ചായിരുന്നു മോഷണം.പകൽ കത്തിരാകാൻ പോകുന്ന ഇവ൪ സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്ന വീടും കയറാനുള്ള സൗകര്യവും മനസ്സിലാക്കും.പിന്നീട് രാത്രിയിൽ സംഘം ചേ൪ന്ന് മോഷണം നടത്തും. സി.ഐമാരായ എം.ആ൪. മധുബാബു, കെ. ശ്രീകുമാ൪, കൂടൽ എസ്.ഐ ആ൪. മനോജ്കുമാ൪, സിവിൽ പൊലീസ് ഓഫിസ൪മാരായ മുജീബ് റഹ്മാൻ,അപ്പുക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. മനഃപൂ൪വമല്ലാത്ത നരഹത്യക്കാണ് ഇവ൪ക്കെതിരെ കേസെടുത്തിരിക്കുന്നത്.ജാമ്യം ലഭിക്കാത്ത വകുപ്പ് അനുസരിച്ച് കേസെടുത്തത്.പ്രതികളെ റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.