വണ്ടിപ്പെരിയാറിലെ നിരാഹാര സമരം 20 ദിവസം പിന്നിട്ടു

വണ്ടിപ്പെരിയാ൪: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ വണ്ടിപ്പെരിയാ൪ സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 21 ാം ദിവസത്തിലേക്ക്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. വ൪ഗീസിൻെറ നിരാഹാം അഞ്ച് ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് നിരവധി സംഘടനകളാണ് സമരപ്പന്തലിലേക്കെത്തുന്നത്.
വണ്ടിപ്പെരിയാ൪ പഞ്ചായത്ത് ഹയ൪ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.കെ. ഗംഗാധരൻ രചിച്ച  മുല്ലപ്പെരിയാ൪ ചരിത്രം എന്ന പുസ്തകം കെ.എസ്.ടി.എ സംസ്ഥാന ട്രഷറ൪ കെ.ജി. ബാബു, സി.വി. വ൪ഗീസിന് നൽകി പ്രകാശനം ചെയ്തു. ജില്ലാ എൽ.ഡി.എഫ് കൺവീന൪ സി.കെ. കൃഷ്ണൻകുട്ടി, ഇ.എസ്. ബിജിമോൾ എം.എൽ.എ, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം സുധാകരൻ, ജില്ലാ സെക്രട്ടറി ഇ.ജെ. ജോസ്, ആൻറപ്പൻ എൻ.ജേക്കബ്, പി.എൻ. മോഹനൻ, കാമാക്ഷി പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസമ്മ ദേവസ്യ, തങ്കച്ചൻ, സിൽവസ്റ്റ൪, മാത്യു മത്തായി, ജോയി എന്നിവ൪ സമരപ്പന്തലിൽ സംസാരിച്ചു.
 ചപ്പാത്ത്: മുല്ലപ്പെരിയാ൪ സമരപ്പന്തലിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂനിറ്റ്, ഓൾ ഇന്ത്യ ആയു൪വേദ മെഡിക്കൽ അസോസിയേഷൻ എന്നീ സംഘടനകൾ ഏകദിന ഉപവാസം നടത്തി. കട്ടപ്പന മ൪ച്ചൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ചപ്പാത്ത് സമരപ്പന്തലിലേക്ക് നടത്തിയ പ്രതിഷേധ റാലിയിൽ നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു.
സമരപന്തലിൽ നടന്ന ഏകദിന ഉപവാസം കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡൻറ് സി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ആയു൪വേദ മെഡിക്കൽ അസോസിയേഷൻ ഉപവാസം സംസ്ഥാന പ്രസിഡൻറ് ഡോ. ടി.ഡി. സലിം ഉദ്ഘാടനം ചെയ്തു. സൗത് സോൺ പ്രസിഡൻറ് ഡോ. ലിജു മാത്യു അഭിവാദ്യമ൪പ്പിച്ചു.
തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നി൪മിക്കണമെന്ന് ആവശ്യപ്പെട്ട് ചപ്പാത്തിലും വണ്ടിപ്പെരിയാറിലും നടക്കുന്ന സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് പെരിങ്ങാശേരി അക്ഷര ട്രൈബൽ ലൈബ്രറി നേതൃത്വത്തിൽ പെരിങ്ങാശേരിയിൽ ഉപവാസ സമരം നടത്തി.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡൻറ് ടി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. എം.എൻ. മോഹനൻ, കെ.എസ്. രാജൻ, സാജൻ കുന്നേൽ എന്നിവ൪ സംസാരിച്ചു.
എം.ജി. രാജപ്പൻ, എ.കെ. സുഗതൻ, കെ.ആ൪. ചന്ദ്രൻ, എം.കെ. രാമചന്ദ്രൻ എന്നിവ൪ നേതൃത്വം നൽകി. ലൈബ്രറി സെക്രട്ടറി ഇ.കെ. രാജപ്പൻ സ്വാഗതവും എം.എസ്. സുഭിലാഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.