തൊടുപുഴ: മുല്ലപ്പെരിയാ൪ പ്രശ്നം ഇരു സംസ്ഥാനത്തിനും തൃപ്തികരമായി പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയിൽ സ്വാധീനം ചെലുത്താൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുൻകൈയെടുക്കണമെന്ന് കേരള കോൺഗ്രസ്-തോമസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മലയാളികളെ തമിഴ്നാട്ടിൽ പീഡിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്യുന്നു. ഈ സ്ഥിതി തുടരാൻ പാടില്ല.തമിഴ്നാടിൻെറ ക്രൂരതയിൽ പ്രതിഷേധിച്ച് പാ൪ട്ടി ചെയ൪മാൻ പി.സി. തോമസ് ക്രിസ്മസ് ദിനത്തിൽ രാവിലെ എട്ട് മുതൽ 10 വരെ വണ്ടിപ്പെരിയാറിലും 11 മുതൽ ഏഴുവരെ ചപ്പാത്തിലും ഉപവാസമിരിക്കും. ചെറുതോണിയിൽ ചേ൪ന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ് വക്കച്ചൻ ആലക്കാപറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറി അഗസ്റ്റിൻ വട്ടക്കുന്നേൽ,ജോണി ചെരിവുപറമ്പിൽ,കെ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് എ.എ. എബ്രഹാം, ഷിനു ഇല്ലിക്കൽ, പി.സി. തോമസ്,ഗോപിരാമൻ,കുഞ്ഞുമോൻ വെള്ളച്ചി,കെ. ബാലൻപിള്ള,സിനു വാലുമ്മേൽ,ജയൻ റാത്തപ്പിള്ളി,സാബു ജോസഫ്,ബേബി മുണ്ടപ്പിള്ളി എന്നിവ൪ സംസാരിച്ചു. ഇടുക്കി നിയോജക മണ്ഡലം പ്രസിഡൻറായി പി.സി. തോമസ്, യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡൻറായി മനോജ് മാത്യു തകിടിയേൽ എന്നിവരെ തെരഞ്ഞെടുത്തു.
ഏലത്തിന് തുറന്ന വിപണി ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാ൪ വിഷയത്തിൽ ജനുവരി 30ന് ദൽഹിയിൽ ദേശീയ സെമിനാ൪ നടത്തുമെന്ന് പി.ടി. തോമസ് യോഗത്തിൽ പറഞ്ഞു. മലയാളികളുടെ സഹകരണത്തോടെ ദൽഹി കേരള ഫോറത്തിൻെറ ആഭിമുഖ്യത്തിലാണ് സെമിനാ൪. വക്കച്ചൻ ആലക്കാപിള്ളി, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജോണി ചെരിവുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ 21 അംഗ ആക്ഷൻ കൗൺസിലിന് രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.