അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

അടിമാലി: അന്ത൪ സംസ്ഥാന മോഷ്ടാവിനെ അടിമാലി പൊലീസ് പിടികൂടി. ഉടുമ്പൻചോല കുന്നേൽ ഷിബുവിനെയാണ് (24) അടിമാലി എസ്.ഐ സി.ആ൪. പ്രമോദിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് അടിമാലി കാംകോ ജങ്ഷനിൽ ഉപയോഗിച്ച ബൈക്ക് വ്യാപാരം നടത്തുന്ന അനീഷ് അബ്രഹാമിൻെറ കെ.എൽ.14.ബി-1707 നമ്പ൪ പൾസ൪ മോഷണം പോയിരുന്നു. ഇതിൻെറ അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്.
ഈ ബൈക്കിൻെറ നമ്പ൪ ടി.എൻ.40.എൻ-1707 എന്നാക്കി മാറ്റി വരുന്ന വഴി കല്ലാ൪കുട്ടിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. മോഷണക്കുറ്റത്തിന് കോയമ്പത്തൂരിൽ ജയിലിൽ മൂന്നുവ൪ഷം ശിക്ഷ കഴിഞ്ഞിറങ്ങിയ ഷിബു മൂന്നാറിൽ ഗ്യാസ് ഏജൻസി ഉടമയുടെ വീട് കുത്തിത്തുറന്ന്   കവ൪ച്ച,  ചിത്തിരപുരം ഗവൺമെൻറ് ഹൈസ്കൂൾ കുത്തിത്തുറന്ന് കമ്പ്യൂട്ട൪ മോഷണം, സൂര്യനെല്ലിയിൽ നിന്ന് ബൈക്ക് മോഷണം തുടങ്ങി പത്തോളം കേസിലെ പ്രതിയാണ്. ശാന്തൻപാറ, രാജാക്കാട്, കോയമ്പത്തൂ൪ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
എ.എസ്.ഐ എൽദോസ്, സിവിൽ പൊലീസ് ഓഫിസ൪മാരായ സന്തോഷ് ലാൽ, ഉലഹന്നാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.