പഞ്ചായത്ത് പ്രസിഡന്‍റിനുനേരെ ജീപ്പ് കയറ്റാന്‍ ശ്രമം

വാടാനപ്പള്ളി: എസ്.ഐ പിടിച്ചെടുത്ത മൊബൈൽ ഫോൺ വാങ്ങാൻ സ്റ്റേഷനിൽ എത്തിയ കോൺഗ്രസ് നേതാവായ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ഐ. ഷൗക്കത്തലിയുടെ നേ൪ക്ക് ജീപ്പെടുത്ത പൊലീസ് ഡ്രൈവ൪ക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവ൪ത്തക൪ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. മൊബൈൽ വാങ്ങിയതിൽ എസ്.ഐ മാപ്പ് പറഞ്ഞു. അന്വേഷിച്ച് നടപടി കൈക്കൊള്ളണമെന്ന സി.ഐയുടെ ഉറപ്പിൽ രണ്ട് മണിക്കൂറിന് ശേഷം ഉപരോധം അവസാനിപ്പിച്ച് പ്രവ൪ത്തക൪ പിരിഞ്ഞു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ഐ. ഷൗക്കത്തലി ബൈക്കിൽ പോകുമ്പോൾ സന്ധ്യക്ക് ഇടശേരിയിൽ പരിശോധനക്കിടയിൽ എസ്.ഐ സന്ദീപും സംഘവും പിടികൂടുകയായിരുന്നു. ലൈസൻസ് ഇല്ലാതിരുന്നതിന് 100 രൂപ പിഴയും അടപ്പിച്ചു. ലൈസൻസും മതിയായ രേഖയും കൊണ്ടുവന്നാൽ മൊബൈൽ ഫോൺ തരാമെന്നും എസ്.ഐ മൊബൈൽ ഫോൺ നി൪ബന്ധപൂ൪വം വാങ്ങുകയായിരുന്നുവെന്ന് ഷൗക്കത്തലി പറഞ്ഞു. താൻ പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം പ്രസിഡൻറാണെന്ന് പറഞ്ഞപ്പോൾ തന്നെ അറിയില്ളെന്നും എസ്.ഐ പറഞ്ഞുവത്രേ. അൽപം കഴിഞ്ഞ് ഫോൺ വാങ്ങാൻ പ്രസിഡൻറ് സ്റ്റേഷനിലേക്ക് പോയപ്പോൾ ഈ നേരം ജീപ്പ് പോകുന്നത് കണ്ടപ്പോൾ കൈ കാണിച്ചപ്പോൾ ജീപ്പ് ദേഹത്തേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നൂവെന്ന് പ്രസിഡൻറ് പറഞ്ഞു.
ഡ്രൈവ൪ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവ൪ത്തക൪ ഏഴോടെ സ്റ്റേഷനിൽ എത്തി. സംഘ൪ഷാവസ്ഥ ആയതോടെ വലപ്പാട് സി.ഐ എം. സുരേന്ദ്രൻ സ്ഥലത്തെി. ഡി.സി.സി ജനറൽ സെക്രട്ടറി സി.ഐ. സെബാസ്റ്റ്യൻ, സി.എം. നൗഷാദ്, ഇ൪ഷാദ് കെ. ചേറ്റുവ, സുൽഫിക്ക൪, സി.വി.ഗിരി എന്നിവരുമായി ച൪ച്ച നടത്തി. എസ്.ഐ മാപ്പ് പറയുകയും അന്വേഷിച്ച് ഡ്രൈവ൪ക്കെതിരെ നടപടി കൈക്കൊള്ളാമെന്ന് സി.ഐയുടെ ഉറപ്പിലാണ് രാത്രി ഒമ്പതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
കോൺഗ്രസ് നേതാക്കളായ കെ. ദിലീപ്കുമാ൪, സിദ്ധപ്രസാദ്, ഇ.എം. ഉണ്ണികൃഷ്ണൻ, യു.കെ. പീതാംബരൻ, ടി.വി. ശ്രീജിത്ത്, ലീഗ് നേതാക്കളായ സി.എ. മുഹമ്മദ് റഷീദ്, പി.എ. ശരീഫ്, എ.എം. സനൗഫൽ, അബ്ദുൽ ജബാ൪ തുടങ്ങി നിരവധി നേതാക്കളും ഡ്രൈവ൪ക്കെതിരെ നടപടി എടുത്തില്ളെങ്കിൽ സമരത്തിന് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡൻറ് സുൽഫിക്ക൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.