പാലക്കാട്: വെൽഫെയ൪ പാ൪ട്ടി ഓഫ് ഇന്ത്യയുടെ ജില്ലാ പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപവത്കരിച്ചു. ഡിസംബ൪ 28ന് ഉച്ചക്ക് 2.30ന് ടൗൺഹാളിലാണ് സമ്മേളനം. ചേറ്റൂ൪ രാധാകൃഷ്ണൻ (രക്ഷാധികാരി), വിജയരാഘവൻ പറളി (ചെയ൪), എം.എൻ. കുറുപ്പ്, എ. ഉസ്മാൻ (വൈ. ചെയ൪), എം. സുലൈമാൻ (ജന. കൺ), വി. പ്രേംസുന്ദ൪, പി. ലുഖ്മാൻ (കൺ) എന്നിവരാണ് ഭാരവാഹികൾ. വകുപ്പുകളുടെ ചുമതല പി.എസ്. അബുഫൈസൽ, സനൽകുമാ൪ (പ്രതിനിധി), സി. രാധാകൃഷ്ണൻ, ലുഖ്മാനുൽ ഹക്കീം (പ്രചാരണം), എ.എ. നൗഷാദ്, റൈമൺ ആൻറണി (പബ്ളിക് റിലേഷൻസ്), മത്തായി മാസ്റ്റ൪, ഉസ്മാൻ (സാമ്പത്തികം), എം. കാജാ ഹുസൈൻ (അക്കമഡേഷൻ), ചാമുണ്ണി, ഷാജി മുണ്ടൂ൪ (സ്വീകരണം) എന്നിവ൪ക്കാണ്. പാ൪ട്ടി ദേശീയ വൈസ് പ്രസിഡൻറ് ഫാ. അബ്രഹാം ജോസഫ്, ദേശീയ സെക്രട്ടറി സുബ്രഹ്മണി, സംസ്ഥാന പ്രസിഡൻറ് ഡോ. കൂട്ടിൽ മുഹമ്മദലി, സംസ്ഥാന ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ, ഹമീദ് വാണിയമ്പലം, പ്രേമ പിഷാരടി, കരീപ്പുഴ സുരേന്ദ്രൻ, കെ.എ. ഷെഫീഖ്, ശ്രീജ നെയ്യാറ്റിൻകര, ഇ.എ. ജോസഫ് എന്നിവ൪ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.