ആനക്കര: ഭൂരഹിത൪ക്കും നി൪ധന കുടുംബങ്ങൾക്കും പഞ്ചായത്ത് നൽകുന്ന ലക്ഷംവീട് കോളനികൾ ഇടനിലക്കാരുടെ പിടിയിൽ. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് ഭൂമിയും വീടുകളും വരെ കൈമാറ്റത്തിലൂടെ അന൪ഹ൪ നേടുന്നത്. ഇത്തരം ഭൂമികൾക്ക് തഹസിൽദാരാണ് സാധാരണ പട്ടയം നൽകുന്നത്. എന്നാൽ ഭൂമി പതിച്ചുനൽകുന്നില്ല. അ൪ഹമായ കുടുംബത്തിന് അടുത്ത തലമുറകൾ വരെ താമസിക്കാനും ഭൂമിയിലെ ഫലഭൂയിഷ്ടങ്ങൾ അനുഭവിക്കാനും അധികാരമുണ്ട്. എന്നാൽ കുറച്ചുതാമസിച്ചശേഷം കിട്ടിയ വിലയ്ക്ക് കോളനിവീടും സ്ഥലവും കൈമാറുന്ന പ്രവണതയാണ്. ഇത്തരം പതിച്ചുനൽകുന്ന ഭൂമി രജിസ്ട്രേഷൻ നടത്താൻ പാടില്ളെന്നിരിക്കെ ആധാരം എഴുത്തുകാരെയും മറ്റും സ്വാധീനിച്ച് പുതിയ ആധാരം ഉണ്ടാക്കി രജിസ്റ്റ൪ ചെയ്ത് സ്വന്തമാക്കുകയാണ്. നിയമപ്രകാരം ഉടമ കോളനി വാസം മതിയാക്കി പോകുന്ന മുറക്ക് വിവരം പഞ്ചായത്തിനെ ധരിപ്പിക്കുകയും പഞ്ചായത്ത് ഭൂരഹിതരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് അ൪ഹ൪ക്ക് കൈമാറുകയുമാണ് വേണ്ടതെന്ന് റവന്യു അധികാരികൾ പറയുന്നു. കള്ളക്കടത്ത്, മദ്യകച്ചവടം, മോഷണം, അനാശാസ്യം തുടങ്ങിയവ നടത്തുന്നവ൪ കോളനികളിൽ കയറിപ്പറ്റുന്നതായി ആരോപണമുണ്ട്. ഗ്രാമീണമേഖലയിൽ തമിഴ് വംശജ൪ പോലും കുടിയേറി പാ൪ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.