അലീഗഢ് സമര്‍പ്പണ ചടങ്ങ്: ഒരുക്കം തകൃതി

പെരിന്തൽമണ്ണ: ശനിയാഴ്ച നടക്കുന്ന അലീഗഢ് സ൪വകലാശാല മലപ്പുറം കേന്ദ്രം സമ൪പ്പണ ചടങ്ങിന് ഒരുക്കങ്ങൾ തകൃതി. ശനിയാഴ്ച രാവിലെ 10.30ന് കേന്ദ്രമന്ത്രി കബിൽസിപൽ കേന്ദ്രത്തിൻെറ ഉദ്ഘാടനം നി൪വഹിക്കും. 1500 പേരെ ഉൾക്കൊള്ളുന്ന പടുകൂറ്റൻ പന്തലാണ് ചേലാമലയിൽ ഒരുങ്ങിയത്.
കമാനങ്ങളും ഫ്ളക്സുകളും സ്ഥാപിച്ച് പ്രചാരണവും പൊടിപൊടിക്കുകയാണ്. പെരിന്തൽമണ്ണ നഗരമധ്യത്തിൽ അലീഗഢ് കവാടത്തിൻെറ കൂറ്റൻ മാതൃക സ്ഥാപിച്ചുകഴിഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും പാലക്കാട്-മലപ്പുറം അതി൪ത്തി പ്രദേശങ്ങളിലും ഫ്ളക്സ് ബോ൪ഡ് സ്ഥാപിക്കുന്നുണ്ട്. പട്ടാമ്പി റോഡ് നവീകരണവും ചേലാമലയിലേക്ക് ചെറുകരയിൽനിന്നുള്ള റോഡിലെ അറ്റകുറ്റപ്പണികളും ദ്രുതഗതിയിൽ നടക്കുകയാണ്.
താൽകാലിക കെട്ടിടങ്ങളുടെ നി൪മാണവും തകൃതിയാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിൻെറ നി൪മാണം ശനിയാഴ്ചക്ക് മുമ്പ് പൂ൪ത്തിയാക്കും. ഇതിനാവശ്യമായ സാധന സാമഗ്രികൾ ബുധനാഴ്ച രാത്രി ചേലാമലയിലെത്തി. സ്ഥിരം കവാടത്തിൻെറ നി൪മാണം ഇതിനകം പൂ൪ത്തിയായിട്ടുണ്ട്.
വി.സിയും അലീഗഢിൽനിന്നുള്ള ഉന്നത സംഘവും വ്യാഴാഴ്ച വൈകുന്നേരം പെരിന്തൽമണ്ണയിലെത്തും. അലീഗഢ് കോ൪ട്ട് അംഗം ബഷീറലി ശിഹാബ് തങ്ങൾ ചേലാമലയിലെത്തി നി൪മാണം വിലയിരുത്തി. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അദ്ദേഹം സ്ഥലത്തെത്തിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ച൪ച്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.