എടക്കര: പൊട്ടൻതരിപ്പയിൽ ടാപ്പിങ് തൊഴിലാളിക്ക് നേരെ പുലിയുടെ ആക്രമണശ്രമം. ഓട്ടുപാറ സുരേഷ്ബാബുവിന് നേരെയാണ് ആക്രമണശ്രമമുണ്ടായത്. ബുധനാഴ്ച പുല൪ച്ചെ നാലേമുക്കാലിനാണ് സംഭവം.
സുരേഷിൻെറ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെ ശബ്ദം കേട്ട് ലൈറ്റ് തെളിച്ചപ്പോഴാണ് പുലി ഇയാൾക്ക് നേരെ ചീറിയടുത്തത്. ബഹളമുണ്ടാക്കിയപ്പോൾ പുലി തിരിഞ്ഞ് പോവുകയായിരുന്നു. തൊട്ടുപിന്നാലെ കുട്ടിയുമുണ്ടായിരുന്നു. സമീപത്തെ പാണേങ്ങാട്ട് മേരിയുടെ കോഴിയെ പിടികൂടിയാണ് മടങ്ങിയത്. വിവരമറിയിച്ചതിനെത്തു൪ന്ന് പോത്തുകൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച൪ പി. രാജൻെറ നേതൃത്വത്തിൽ വനം ജീവനക്കാ൪ രാവിലെ പരിശോധന നടത്തി.
എസ്.എൻ.ഡി.പിക്ക് സമീപം റോഡിൽ പുലിയുടെയും കുട്ടിയുടെയും കാൽപാദങ്ങൾ കണ്ടെത്തി. നാട്ടുകാരായ ഒറ്റപ്ളാവിൽ അഭിലാഷ്, ചെട്ടിയാംതൊടിക അലവി, എലങ്കത്തിൽ പ്രസാദ്, പാഴൂപള്ളിൽ ഡൊമിനിക് മാത്യു എന്നിവരുടെ നേതൃത്വത്തിൽ വനപാലക൪ തെരച്ചിൽ നടത്തി. അഞ്ച് ഏക്ക൪ വിസ്തൃതിയുള്ള മദാരിതോട്ടത്തിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി.
ഉച്ചക്ക് ഒന്നരയോടെയാണ് സംഘം തെരച്ചിൽ അവസാനിപ്പിച്ചത്. ആക്രമണസാധ്യത കൂടുതലായതിനാൽ ശ്രദ്ധിക്കണമെന്നും വനം ഉദ്യോഗസ്ഥ൪ നാട്ടുകാ൪ക്ക് മുന്നറിയിപ്പ് നൽകി. ഇതിനെ പിടികൂടാൻ സംവിധാനം ഒരുക്കുമെന്ന് ഉദ്യോഗസ്ഥ൪ അറിയിച്ചു. ഒരാഴ്ചക്കിടെ നിരവധി ആളുകൾ പ്രദേശത്ത് പുലിയെ കണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.