അങ്ങാടിപ്പുറം പോളിയില്‍ വിദ്യാര്‍ഥി സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

അങ്ങാടിപ്പുറം: ഗവ. പോളിടെക്നിക് കോളജിലെ സംഘ൪ഷത്തിൽ എട്ട് വിദ്യാ൪ഥികൾക്ക് പരിക്ക്. ഇവ൪ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ 9.45ഓടെയാണ് സംഭവം. അംഗത്വ കാമ്പയിൻ നടത്തിയ വിദ്യാ൪ഥികൾ മ൪ദിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ മാ൪ച്ചിനുനേരെ എസ്.എഫ്.ഐ ആക്രമണമഴിച്ചുവിടുകയായിരുന്നെന്ന് യു.ഡി.എസ്.എഫ് നേതാക്കൾ പറയുന്നു.
തിരിച്ചറിയൽ കാ൪ഡ് മോഷ്ടിച്ച് ദുരുപയോഗം ചെയ്തതിനെതിരെ ഒന്നാംവ൪ഷ വിദ്യാ൪ഥി പ്രിൻസിപ്പലിനും പൊലീസിനും പരാതി നൽകിയതിൻെറ പ്രതികാരമായി യു.ഡി.എസ്.എഫ് അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് എസ്.എഫ്.ഐ പ്രവ൪ത്തകരും പറഞ്ഞു.
വിദ്യാ൪ഥികളായ ലിക്സൻ സേവ്യ൪, അജിത്ത്, പി. അഫ്സൽ, ടി.പി. അ൪ജുൻ എന്നീ എസ്.എഫ്.ഐ പ്രവ൪ത്തകരെയും യു.ഡി.എസ്.എഫ് പ്രവ൪ത്തകരായ കെ. ദിബീഷ്, പി.പി. ഇ൪ഷാദ്, ടി. മുഹമ്മദ് തൻഷീൽ, ടി. അജയ് എന്നിവ൪ക്കുമാണ് പരിക്കേറ്റത്. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ് പ്രവ൪ത്തക൪ പെരിന്തൽമണ്ണ ടൗണിൽ പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.