തലശ്ശേരി: ചൊവ്വാഴ്ച നഗരസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധ ജ്വാല തെളിക്കാനെത്തിയ സമരക്കാരെയും മുൻ ഡി.സി.സി അധ്യക്ഷൻ പി. രാമകൃഷ്ണനെയും സി.പി.എം നേതൃത്വത്തിൽ മ൪ദിച്ചതിൽ പ്രതിഷേധിച്ച് പെട്ടിപ്പാലം വിശാല സമരമുന്നണി തലശ്ശേരിയിൽ ആഹ്വാനം ചെയ്ത ഹ൪ത്താൽ ഭാഗികം. പുതിയ ബസ്സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, ലോഗൻസ് റോഡ്, ഒ.വി റോഡ് ഭാഗങ്ങളിൽ കടകൾ അടഞ്ഞുകിടന്നു. നഗരത്തിന് പുറത്ത് മഞ്ഞോടി, തിരുവങ്ങാട് തുടങ്ങിയ പ്രാന്ത പ്രദേശങ്ങളിൽ കടകൾ തുറന്നു. ഉച്ചക്കുശേഷം പുതിയസ്റ്റാൻഡിലും ഏതാനും കടകൾ തുറന്നു. നഗരത്തിൽ ആളുകൾ പൊതുവെ കുറവായിരുന്നു. അതിനിടെ, കട അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പഴയ സ്റ്റാൻഡിൽ അടച്ച കട തുറപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നഗരസഭാ കണ്ടിൻജൻസി ജീവനക്കാരൻ കുട്ടിമാക്കൂൽ സ്വദേശി ശശീന്ദ്രൻ, കട അടപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിലാക്കൂൽ സ്വദേശി ഫൈസൽ എന്നിവരെയാണ് സി.ഐ എം.പി. വിനോദിൻെറ നി൪ദേശപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തത്. പഴയ കേസുകളിൽ വാറൻറ് പ്രതിയായ ഫൈസലിനെ കോടതി റിമാൻഡ് ചെയ്തു.
ജീവനക്കാരനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഇടതനുകൂല നഗരസഭാ ജീവനക്കാ൪ നഗരത്തിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.