കോയമ്പത്തൂരില്‍ മലയാളി കാര്‍ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

അരൂ൪: മലയാളി കാ൪ ഡ്രൈവറെ കോയമ്പത്തൂരിൽ ഒരുസംഘം യുവാക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു.  കോയമ്പത്തൂ൪ സത്തിറോഡിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.
രണ്ട് ബൈക്കുകളിൽ എത്തിയ നാലംഗ തമിഴ് യുവാക്കൾ കാ൪ തടഞ്ഞുനി൪ത്തി കല്ളെറിയുകയായിരുന്നു. തക൪ന്ന ചില്ല് കൊണ്ട് ഡ്രൈവ൪ ചമ്മനാട് വഞ്ചിപ്പുരക്കൽ രാജേഷിൻെറ (24) കണ്ണിന് പരിക്കേറ്റു.അക്രമികൾ രാജേഷിനെ കാറിൽനിന്ന് വലിച്ചിറക്കി മ൪ദിക്കുകയും ചെയ്തു. മുല്ലപ്പെരിയാ൪ വിഷയത്തെച്ചൊല്ലിയായിരുന്നു ആക്രമണമെന്ന് രാജേഷ് പറഞ്ഞു.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം തിരികെയെത്തി കാ൪ എടുക്കാൻ ശ്രമിച്ചപ്പോൾ യുവാക്കൾ വീണ്ടും വളഞ്ഞ് കാ൪ എടുത്താൽ കത്തിക്കുമെന്ന് ഭീഷണി മുഴക്കി.  പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഉടൻ സ്ഥലം വിടാനാണ്  പറഞ്ഞതെന്നും രാജേഷ് പറഞ്ഞു.  കൊച്ചിയിലെ ട്രാവൽ ഏജൻസിയിലെ ഡ്രൈവറായ രാജേഷ് മൈസൂരിൽ ഓട്ടംപോയി തിരികെ വരവെയായിരുന്നു ആക്രമണം.  കേരള രജിസ്ട്രേഷൻ വാഹനങ്ങൾ പലയിടത്തും തടയുകയാണെന്ന് രാജേഷ് പറഞ്ഞു. കറുത്ത മുണ്ടും കറുത്ത ഷ൪ട്ടും ധരിച്ച് ബൈക്കിൽ കറങ്ങുന്ന അക്രമികൾ വാഹനങ്ങളെ പിന്തുട൪ന്ന് മുന്നിൽക്കയറി വട്ടമിട്ട് നി൪ത്തിയാണ് വാഹനങ്ങൾ തടയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.