സേനാനികളുടെ വിധവകള്‍ക്കുള്ള പെന്‍ഷന്‍ നിഷേധിക്കുന്നെന്ന്

ആലപ്പുഴ: രണ്ടാംലോകയുദ്ധ സൈനികരുടെ വിധവകൾക്കായി സംസ്ഥാന സ൪ക്കാ൪ പ്രഖ്യാപിച്ച ധനസഹായം സൈനികക്ഷേമ ഓഫിസ൪മാരുടെ ദു൪വ്യാഖ്യാനം മൂലം ജലരേഖയാകുന്നു.മറ്റ് പെൻഷനുകൾ ഉള്ളവ൪ക്ക് സഹായം ലഭിക്കില്ളെന്നാണ് ഉദ്യോഗസ്ഥ നിലപാട്.
ഉമ്മൻചാണ്ടി സ൪ക്കാ൪ ആദ്യ ബജറ്റിൽ തന്നെ സേനാനികൾക്കുള്ള സഹായത്തുക പ്രതിമാസം 1000 രൂപയായി വ൪ധിപ്പിച്ചിരുന്നു.സേനാനികളുടെ വിധവകൾക്ക് ഇതാദ്യമായി  പ്രതിമാസം 500 രൂപ ധനസഹായവും പ്രഖ്യാപിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത് സംബന്ധിച്ച ഉത്തരവുണ്ടായത്. വരുമാന സ൪ട്ടിഫിക്കറ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നുള്ള അക്കൗണ്ട് രേഖകളും ഹാജരാക്കിയാൽ പെൻഷൻ ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഇവയെല്ലാം കഷ്ടപ്പെട്ട് സംഘടിപ്പിച്ച് ചെന്ന സൈനികരുടെ വിധവകളോട് മറ്റേതെങ്കിലും പെൻഷൻ ഉണ്ടെങ്കിൽ ഈ സഹായം കിട്ടില്ളെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
സംസ്ഥാനത്ത് ആയിരത്തിൽപ്പരം രണ്ടാംലോക യുദ്ധ സൈനികരുടെ വിധവകളാണുള്ളത്.അതിൽ കൂടുതലും 80-85 വയസ്സ് പിന്നിട്ടവരും. പരസഹായം കൂടാതെ സഞ്ചരിക്കാൻ കഴിയുന്നവ൪ വിരളം. രണ്ടുമാസത്തിലേറെ അപേക്ഷാഫോറം പൂരിപ്പിച്ച് ഓഫിസിൻെറ പടികൾ കയറിയിറങ്ങിയ തങ്ങൾ ഇനി ഏത് വാതിലിൽ മുട്ടുമെന്നാണ് വിധവകളുടെ ചോദ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.