കോതാടുനിന്ന് ചേന്നൂരിലേക്ക് പാലം നിര്‍മിക്കാന്‍ അനുമതി

കാക്കനാട്: കോതാട്, ചേന്നൂ൪ നിവാസികളുടെ യാത്രാക്ളേശത്തിന് വിരാമമാകുന്നു. കോതാടുനിന്ന് ചേന്നൂരിലേക്ക് പുതിയ പാലം നി൪മിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചതായി ജില്ലാ കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ പാലം. 37 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലത്തിൻെറ മൊത്തം നീളം 300 മീറ്ററാണ്. ഉടമകൾ സ്ഥലം അഡ്വാൻസ് പൊസഷൻ ആയി നൽകുന്ന വ്യവസ്ഥയാണ് ഉണ്ടാകുന്നതെങ്കിൽ പാലത്തിൻെറ നി൪മാണം ഉടൻ ആരംഭിക്കുമെന്ന് ജില്ലാ അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.