ന്യൂ ദൽഹി: സി.ബി.ഐ ലോക്പാലിൻെറ പരിധിയിൽ പെടുമായിരുന്നെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ഇപ്പോൾ ജയലിലായിരിക്കുമെന്ന് അണ്ണാ ഹസാരെ. കോൺഗ്രസ്സിനെതിരെ അടുത്ത തെരഞ്ഞെടുപ്പിൽ ദേശ വ്യാപക പ്രക്ഷോഭം നടത്തുമെന്നും ഹസാരെ പറഞ്ഞു.
അതേസമയം, ഹസാരെ സംഘത്തിൻെറ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ളെന്ന് നിയമ മന്ത്രി സൽമാൻ ഖു൪ഷിദ് പറഞ്ഞു. ലോക് പാൽ വിഷയത്തിൽ എന്ത് വെല്ലുവിളിയും നേരിടാൻ സ൪ക്കാ൪ ഒരുക്കമാണെന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
പുതുക്കിയ ലോക് പാൽ ബിൽ നാളെ പാ൪ലമെൻറിൻെറ പരിഗണനക്ക് വരും. പുതിയ ബില്ലിനെതിരെ ഡിസംബ൪ 27 ന് ഉപവാസം നടത്തുമെന്ന് ഹസാരെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.