ന്യൂദൽഹി: തീരാത്ത പ്രശ്നങ്ങൾ ബാക്കിനി൪ത്തി ലോക്പാൽ ബില്ലിന് ഒടുവിൽ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. തിരക്കിട്ട കൂടിയാലോചനകൾക്കൊടുവിൽ ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി മൻമോഹൻസിങ്ങിൻെറ അധ്യക്ഷതയിൽ പാ൪ലമെൻറ് മന്ദിരത്തിൽ ചേ൪ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊളിച്ചെഴുതിയ ലോക്പാൽ ബിൽ അംഗീകരിച്ചത്. ഇത് വ്യാഴാഴ്ച പാ൪ലമെൻറിൽ അവതരിപ്പിച്ചേക്കും. ബിൽ പാസാക്കുന്നതിന് ശീതകാല സമ്മേളനം നീട്ടുന്ന കാര്യം ബുധനാഴ്ച നടക്കുന്ന ലോക്സഭയുടെ കര്യോപദേശക സമിതി യോഗത്തിൽ തീരുമാനിക്കും.
ഹസാരെ ടീമും മറ്റുമായി പുതിയ ഏറ്റുമുട്ടലിന് വഴി തുറന്നാണ് അഴിമതി പ്രതിരോധ സംവിധാനം സംബന്ധിച്ച ബിൽ മന്ത്രിസഭ അംഗീകരിച്ചത്. സി.ബി.ഐയെ ലോക്പാലിന് കീഴിൽ കൊണ്ടുവരില്ല. ഇതുസംബന്ധിച്ച സമ്മ൪ദങ്ങൾ മാറ്റിവെക്കാൻ സ൪ക്കാ൪ തീരുമാനിച്ചു. അഴിമതി കേസുകളുടെ ഭാവിയെക്കുറിച്ച് പല പാ൪ട്ടി നേതാക്കൾക്കും ആശങ്കയുണ്ട്. ഇതത്രയുമാണ് പുതിയ നിലപാടിന് സ൪ക്കാറിന് പ്രചോദനം നൽകിയത്. പാ൪ലമെൻറിൽ വിവിധ പാ൪ട്ടികൾ സ്വീകരിക്കുന്ന നിലപാടുകൾക്കൊത്ത് ആവശ്യമെങ്കിൽ പിന്നീട് തിരുത്തലുകളാവാമെന്ന് സ൪ക്കാ൪ കണക്കുകൂട്ടുന്നു.
സി.ബി.ഐയെ സ൪ക്കാ൪ നിയന്ത്രണത്തിൽ നിന്ന് മുക്തമാക്കിയില്ളെങ്കിൽ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് ഹസാരെ ടീം ആവ൪ത്തിച്ചു. 27,28,29 തീയതികളിൽ ഉപവസിക്കുമെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. 30ന് ജയിൽ നിറക്കൽ സമരവും നടത്തും. പ്രതിപക്ഷത്തു നിന്നുള്ള പിന്തുണയില്ലാതെ ബിൽ പാസാക്കാൻ കഴിയില്ല. ലോക്പാലിന് ഭരണഘടനാ പദവി നൽകാൻ ബില്ലിന് സഭയിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ബി.ജെ.പിയുടെ സഹായം കൂടാതെ ഇതിന് കഴിയില്ല.
ബില്ലിലെ വ്യവസ്ഥകൾ പ്രകാരം, ലോക്പാലിന് സി.ബി.ഐക്ക് മേൽ ഒരു നിയന്ത്രണവും ഉണ്ടാവില്ല. അന്വേഷണ ഏജൻസിയുടെ ഏതെങ്കിലും ഒരു വിഭാഗത്തിൻെറ നിയന്ത്രണം ലോക്പാലിന് വിട്ടുകൊടുക്കാമെന്ന തുടക്ക ച൪ച്ചകളിലെ നി൪ദേശവും തള്ളി. ലോക്പാലിന് കീഴിലെത്തുന്ന സി.ബി.ഐ കേസുകളിലെ അന്വേഷണം നിയന്ത്രിക്കാം. സ്വന്തംനിലക്ക് അന്വേഷണ വിഭാഗമുണ്ടാവും. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവ൪ ഉൾപ്പെട്ട സമിതി സി.ബി.ഐ മേധാവിയെ തെരഞ്ഞെടുക്കണമെന്ന് വ്യവസ്ഥ വെച്ചു.
പാ൪ലമെൻറിൽ നടക്കുന്ന ച൪ച്ചകൾക്ക് അനുസൃതമായി ഭേദഗതികൾ വരാം. 100 എം.പിമാരുടെ പിന്തുണയോടെ ലോക്പാലിനെതിരെ ഇംപീച്ച്മെൻറ് നടപടി ആരംഭിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. പിന്നാക്ക-ന്യൂനപക്ഷ സംവരണ മാനദണ്ഡങ്ങൾ പാലിക്കും.
സി.ബി.ഐ സ൪ക്കാറിൻെറ സ്വാധീനത്തിൽ തുടരുന്ന സ്ഥിതിയിൽ അഴിമതി നിയന്ത്രിക്കപ്പെടില്ളെന്ന് ഹസാരെ ടീമിലെ കിരൺ ബേദി പറഞ്ഞു. സി.ബി.ഐയെ സ൪ക്കാ൪ നിയന്ത്രണത്തിൽ നിന്ന് ലോക്പാലിന് കീഴിലേക്ക് കൊണ്ടുവരുന്നത് ബി.ജെ.പിയും ഭയക്കുകയാണോ എന്ന് ബേദി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.