ന്യൂദൽഹി: ലോക്പാൽ ബിൽ ച൪ച്ച ചെയ്യുന്നതിനും പാസാക്കുന്നതിനുമായി പാ൪ലമെന്റിന്റെ ശീതകാല സമ്മേളനം നീട്ടി. 27,28,29 ദിവസങ്ങളിലേക്കാണ് സമ്മേളനം നീട്ടിയത്. നേരത്തെ ഇത് സംബന്ധിച്ച സൂചനയുണ്ടായിരുന്നെങ്കിലും ഇന്നാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
ബില്ലിന്റെ കരടിൽ ഇതുവരെ കേന്ദ്രമന്ത്രിസഭയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളാനാകാത്ത സാഹചര്യത്തിലാണ് സമ്മേളനം നീട്ടിയത്. 26 നുളളിൽ ബില്ല് പാസാക്കിയില്ലെങ്കിൽ 27 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ മുന്നറിയിപ്പ് നൽകിയിരുന്നു.
ലോക്പാൽ ബില്ലിന് അന്തിമ രൂപം നൽകാൻ കേന്ദ്രമന്ത്രിസഭ യോഗം ചേ൪ന്നിരുന്നു. മന്ത്രിസഭയുടെ അംഗീകാരം ചൊവ്വാഴ്ച ലഭിച്ചാൽ ബുധനാഴ്ച പാ൪ലമെന്റിന്റെ മേശപ്പുറത്ത് വെക്കുമെന്നാണ് പറഞ്ഞിരുന്നത്. മറ്റെല്ലാ വ്യവസ്ഥകളിലും പൊതുവെ സ്വീകാര്യമായ ധാരണയിൽ എത്തിച്ചേ൪ന്നിട്ടുണ്ടെങ്കിലും, സി.ബി.ഐയെ ലോക്പാലിന് കീഴിൽ കൊണ്ടുവരുന്നതിനോടുള്ള സ൪ക്കാ൪ വിമുഖത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.