പുലി വന്നില്ല; കെണി കാണാനുമില്ല

കൊട്ടാരക്കര: പുലിയെ കുടുക്കാൻ വനപാലക൪ ഒരുക്കിയ കെണി കാണാനില്ല. പവിത്രേശ്വരം മലയിൽ സ്ഥാപിച്ച കെണിയാണ് തിങ്കളാഴ്ച രാവിലെ കാണാതായത്. ഞായറാഴ്ച രാവിലെയാണ് ഇവിടെ പുലിയിറങ്ങിയതായി വാ൪ത്ത പരന്നത്. നാട്ടുകാരുടെ നി൪ബന്ധത്തിനുവഴങ്ങി പുലിയെ കുടുക്കാൻ കെണി കെട്ടി. ഇതിൽ കോഴിയെകെട്ടിത്തൂക്കുകയുംചെയ്തു. ഈ കെണിയാണ് തിങ്കളാഴ്ച രാവിലെ അപ്രത്യക്ഷമായത്. ഇതോടെ നാട്ടുകാ൪ കൂടുതൽ പരിഭ്രാന്തരാകുകയായിരുന്നു. ഇതറിഞ്ഞ് വനപാലക൪ വീണ്ടും എത്തി പരിശോധന നടത്തി. നാട്ടുകാ൪ പുലിയെന്ന് സംശയിക്കുന്നത് വലിയ കരിമ്പൂച്ചയാകാമെന്ന നിഗമനത്തിലാണ് വനപാലക൪. മൃഗങ്ങളെ കുടുക്കാൻ ജില്ലയിൽ വനംവകുപ്പിൻെറ കൈവശമുണ്ടായിരുന്ന ഏക കെണിയാണ് അപഹരിക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.