ആലുവ: ബ്രിഡ്ജ് റോഡിലെ വിവാദ കാനയുടെ പുന൪നി൪മാണം ആരംഭിച്ചു. കാനയുടെ പടിഞ്ഞാറെ അറ്റത്ത് കോൺക്രീറ്റിങ് പണി തിങ്കളാഴ്ച തുടങ്ങി. ആറുമാസം മുമ്പാണ് നിലവിലുണ്ടായിരുന്ന കാനയുടെ ഒരു ഭാഗം നഗരസഭ തക൪ത്തത്.
ബാങ്ക് ജങ്ഷൻ മാ൪ക്കറ്റ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് കാന പൊളിച്ചത്. മുന്നറിയിപ്പുകൂടാതെ അ൪ധരാത്രിയാണ് പൊളിച്ചത്. ഇവിടെ വലിയൊരു കിടങ്ങ് രൂപപ്പെട്ടു. സ്വകാര്യആശുപത്രിയും നിരവധി വ്യാപാര സ്ഥാപനങ്ങളും ഇതേ തുട൪ന്ന് ഒറ്റപ്പെട്ടു. പ്രതിഷേധമു യ൪ന്നതോടെ സ്ഥാപനങ്ങളിലേക്ക് താൽക്കാലിക പ്രവേശ സൗകര്യമൊരുക്കുകയായിരുന്നു.
പി.ഡബ്ള്യു.ഡി കാന അനുവാദമില്ലാതെ പൊളിച്ചതിനെതിരെ ഉദ്യോഗസ്ഥരും രംഗത്തുവന്നിരുന്നു. പിന്നീട്, വകുപ്പുമന്ത്രി ഇടപെട്ടാണ് കാന പുതുക്കിപ്പണിയാൻ തീരുമാനമെടുത്തത്. ഇതുപ്രകാരം 25 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ, കാന പുന൪നി൪മിക്കാനുള്ള അലൈൻമെൻറിൽ പ്രതിഷേധിച്ച് വ്യാപാരി കോടതിയെ സമീപിച്ചു. തൻെറ ഭൂമിയിലൂടെ കാന നി൪മിക്കാൻ പറ്റില്ളെന്നാണ് ഇയാളുടെ വാദം. എന്നാൽ, പ്രസ്തുത സ്ഥലം പുറമ്പോക്കാണെന്നാണ് കൗൺസില൪ പറയുന്നത്. വിഷയം കോടതിയിലെത്തിയതോടെയാണ് പുന൪ നി൪മാണം വൈകിയത്. എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളുമായി നടത്തിയ ച൪ച്ചയെത്തുട൪ന്നാണ് കാനനി൪മാണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ കേസ് പിൻവലിച്ചിട്ടില്ല.
കോടതി ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റാൻഡിങ് ചെയ൪പേഴ്സൺ കൂടിയായ വാ൪ഡ് കൗൺസില൪ കെ.വി. സരള തിങ്കളാഴ്ച കോടതിയിൽ ഹാജരായി. കേസ് 23 ലേക്ക് മാറ്റിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയുടെ മുൻവശം മുതൽ കിഴക്കോട്ടുള്ള കാനയും പൊളിച്ച് പുന൪നി൪മിക്കാനും പദ്ധതിയുണ്ട്. ഇതിന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ മാസം 31 വരെയാണ് ഫണ്ടിൻെറ കാലാവധിയെങ്കിലും അത് നീട്ടിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.