യുവാക്കള്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂ൪: മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെന്ത്രാപ്പിന്നിയിൽ നിന്ന് വിവിധ കേസുകളിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
 ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡിൽ വടിവാൾ വീശി ഭീഷണിമുഴക്കിയ സംഘത്തിൽപെട്ട കണ്ണനാംകുളം ക്ഷേത്രത്തിന് സമീപം മുറ്റിച്ചൂ൪ വീട്ടിൽ സനേഷ് (24) കൊപ്രക്കളം ബാറിന് സമീപം യുവാവിനെ ഭീഷണിപ്പെടുത്തി പണവും വാച്ചും കവ൪ന്ന ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപറം വായനശാല സമീപം പള്ളിപറമ്പിൽ പ്രവീൺ (22) എന്നിവരാണ് അറസ്റ്റിലായത്.
മതിലകം എസ്.ഐ പത്മരാജനും സംഘവുമാണ് ഇവരെ പിടികൂടിയത്. സനേഷിനെ ഓടിച്ച് പിടികൂടുകയായിരുന്നു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.