പൊതു കിണര്‍ നികത്തുന്നതില്‍ പ്രതിഷേധം

ചാവക്കാട്: മണത്തല പുളിച്ചിറക്കെട്ട് റോഡ് കവലയിലെ കിണറ്റിൽ കെട്ടിടാവശിഷ്ടങ്ങൾ ഇട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം.
പൊതുകിണറിനോട് ചേ൪ന്ന സ്ഥലം തട്ടിയെടുക്കാനുള്ള സ്വകാര്യ വ്യക്തികളുടെ ഇടപെടൽ മൂലമാണ്  നഗരസഭ കിണ൪ നികത്തുന്നതെന്ന് നാട്ടുകാ൪ ആരോപിച്ചു. അതേസമയം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനപ്രകാരമുള്ള നടപടിയാണെന്നാണ് അധികൃത൪ പ്രതികരിച്ചത്. സമീപത്തെ പഴയ വീട് പൊളിച്ചതിൻെറ അവശിഷ്ടങ്ങളാണ് കിണറ്റിൽ കൊണ്ടുവന്നിടുന്നത്. നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 30 ഓളം പൊതുകിണറുകൾ സംരക്ഷിക്കാനും പൊതുകിണറുകൾ ശുചീകരിക്കാനും  കൗൺസിൽ തീരുമാനിക്കുകയും തുക ബജറ്റിൽ നീക്കിവെക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.