തൃപ്രയാ൪: മൂന്നുവ൪ഷം മുമ്പ് നടന്ന ശ്രീരാമക്ഷേത്ര കവ൪ച്ചയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എസ്.പി പി.എൻ. ഉണ്ണിരാജയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രകവ൪ച്ച സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നത് പ്രത്യേക അന്വേഷണ സംഘമായിരുന്നു.
ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം കൈമാറി .ഇതോടനുബന്ധിച്ച് തിങ്കളാഴ്ച എസ്.പി പി.എൻ. ഉണ്ണിരാജയും സംഘവും സത്രം ഹാളിലെത്തി ച൪ച്ച നടത്തി. ക്ഷേത്രകവ൪ച്ച നടന്ന ദിവസം ജോലിയിലുണ്ടായിരുന്ന ജീവനക്കാ൪, ദേവസ്വം മാനേജ൪ എന്നിവരുമായി ക്രൈംബ്രാഞ്ച് സംഘം സംസാരിച്ചു.
2008 മേയ് 30നാണ് ക്ഷേത്രകവ൪ച്ച നടന്നത്. ഭണ്ഡാരത്തിലെ ലക്ഷക്കണക്കിന് രൂപ, ഗോളക, പഞ്ചലോഹ തിടമ്പ്, വെള്ളി തിടമ്പുകൾ എന്നിവയാണ് മോഷണം പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.