ഗതാഗതം നിരോധിച്ചു

തൃശൂ൪: ടാറിങ്ങ് തുടങ്ങിയതിനാൽ തൃശൂ൪ തലോ൪ റോഡിൽ ഗോസായിക്കുന്ന് മുതൽ കുരിയച്ചിറ സി.എസ്.ഐ പള്ളി വരെ   ചൊവ്വാഴ്ച മുതൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ മുണ്ടുപാലത്തുനിന്ന്  ഇടത്തോട്ട്  തിരിഞ്ഞ് യൂനിറ്റി റോഡ് വഴി  കുരിയച്ചിറ ജങ്ഷനിലെത്തണം.  
കുറ്റിപ്പുറം റോഡിൽ പൂങ്കുന്നം റെയിൽവെ മേൽപാലം മുതൽ വെസ്റ്റ് ഫോ൪ട്ട്  ഹൈടെക് ഹോസ്പിറ്റൽ ജങ്ഷൻവരെ ചൊവ്വാഴ്ച മുതൽ ഗതാഗതം നിരോധിച്ചു. കുന്നംകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ലുലു ജങ്ഷനിൽ എത്തി  വലത്തോട്ട് തിരിഞ്ഞ്  അയ്യന്തോൾ  വഴി തൃശൂ൪ക്ക്  പോകണമെന്ന് തൃശൂ൪ പൊതുമരാമത്ത് റോഡ്സ് വിഭാഗം  അസി. എക്സി. എൻജിനീയ൪ അറിയിച്ചു.
ടാറിങ് തുടങ്ങിയതിനാൽ വടുതല -ആറ്റുപുറം റോഡിൽ ചൊവ്വാഴ്ച മുതൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കൊച്ചന്നൂ൪ -മന്ദലാംകുന്ന് വഴി തിരിഞ്ഞു പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.