ലഹരിവസ്തുക്കളുമായി മൂന്നുപേര്‍ പിടിയില്‍

കൊടകര: ടൗണിലും പേരാമ്പ്രയിലുമുള്ള വ്യാപാരസ്ഥാപനങ്ങളിൽ പൊലീസ് നടത്തിയ തിരച്ചിലിൽ നിരോധിച്ച 300പാക്കറ്റോളം ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തു.  ഇതുമായി ബന്ധപ്പെട്ട് കൊടകര വലിയപറമ്പിൽ ഷമീ൪ (23),ഗാന്ധിനഗ൪ മാലക്കാരൻ രവീന്ദ്രൻ (63), പേരാമ്പ്ര വടാശേരി ജോസ് (60) എന്നിവരെ അറസ്റ്റ് ചെയ്തു. എസ്.ഐ എം.ജെ.ജിജോ, സിവിൽ പൊലീസ് ഓഫിസ൪മാരായ സി.കെ.സുരേഷ്, പി.വി.സതീഷ് എന്നിരടങ്ങിയ പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.