ഒറ്റപ്പാലം: ബൈക്കിന് പിന്നിൽ കെ.എസ്.ആ൪.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേ൪ക്ക് പരിക്കേറ്റു. ക്ഷുഭിതരായ നാട്ടുകാ൪ ബസിനുനേരെ നടത്തിയ ആക്രമണത്തിൽ ചില്ല് തക൪ന്ന് കണ്ടക്ട൪ക്കും പരിക്കേറ്റു.
വരോട് പാറത്തൊടി വീട്ടിൽ സെയ്തുവിൻെറ മകൻ ഷഫീഖ് (15), വെളുത്തേടത്ത് വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ അലിഅക്ബ൪ (25) ബസ്കണ്ടക്ട൪ തൃക്കടീരി പൂതക്കാട് ജയൻ (38) എന്നിവ൪ക്കാണ് പരിക്കേറ്റത്. മൂവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 9.15ഓടെ വരോട് ഹൈസ്കൂൾ പരിസരത്താണ് അപകടം. വടക്കാഞ്ചേരിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസാണ് ബൈക്കിൽ ഇടിച്ചത്. ഒറ്റപ്പാലം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.