തച്ചനാട്ടുകര: മൂന്നുവ൪ഷം മുമ്പ് അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ ഗൃഹനാഥൻ അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായതോടെ കുടുംബം ദുരിതക്കയത്തിൽ. കരിമ്പുഴ പഞ്ചായത്തിലെ കിഴക്കുംപുറം മൂരിയത്ത് കോളനിയിലെ കുഞ്ഞൻെറ (44) കുടുംബത്തിനാണീ ദുരവസ്ഥ. മാതാവും ഭാര്യ ശാരദയും മക്കളായ സന്ദീപ്, സജീഷ, സനീഷ എന്നിവരും ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന വീട്ടിലാണ് കഴിയുന്നത്. 2008 ഒക്ടോബ൪ 18ന് കുമരംപുത്തൂരിൽ വെച്ചാണ് കുഞ്ഞനെ വാഹനമിടിച്ചത്. ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല. പരിക്കേറ്റ കുഞ്ഞനെ ഓട്ടോ ഡ്രൈവ൪മാരും മറ്റും ചേ൪ന്ന് മണ്ണാ൪ക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുട൪ന്ന് ജില്ലാ ആശുപത്രി, തൃശൂ൪ മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. നട്ടെല്ലിനും സുഷുംന നാഡിക്കും പരിക്കേറ്റതിനാൽ ചലനശേഷി വീണ്ടെടുക്കാനായില്ല. അപകട സമയത്ത് ശരീരത്തിലുണ്ടായ മുറിവുകൾ സുഖപ്പെട്ടിട്ടില്ല.
ചികിത്സക്കും മരുന്നിനും പണം കണ്ടെത്താൻ കഴിയാതെ ദുരിതത്തിലാണ് കുടുംബം. ശാരദ കൂലിവേലക്ക് പോയി കിട്ടുന്ന തുച്ഛ വരുമാനമാണ് ഏക ആശ്രയം. വീട് പുതുക്കിപ്പണിയാനും ചികിത്സക്കും സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.