പുഴുവരിക്കുന്ന 16 കാന്‍ പാട്ടത്തൈര് പിടിച്ചെടുത്തു

തിരൂ൪: പുഴുവരിക്കുന്ന 16 കാൻ പാട്ടത്തൈര് മുനിസിപ്പൽ മാ൪ക്കറ്റിൽനിന്ന് മുനിസിപ്പൽ അധികൃത൪ പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിരോധിച്ച പാട്ടത്തൈര് തീവണ്ടി മാ൪ഗമെത്തിച്ച്  വിൽപനക്ക് മാ൪ക്കറ്റിൽ കൊണ്ടുവന്നതായിരുന്നത്രെ. തൈര് വൃത്തി കേടായതും പുഴുവരിക്കുന്നതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാ൪ അറിയിച്ചതിനെ തുട൪ന്നാണ് ആരോഗ്യ വകുപ്പധികൃതരെത്തി  കാനുകൾ പിടികൂടിയത്. തൈര് ആ൪ക്കുവേണ്ടിയാണ് മാ൪ക്കറ്റിലെത്തിച്ചതെന്ന് അറിയില്ലത്രെ. പതിവായെത്തുന്ന ഇത്തരം തൈരാണ് പല ഹോട്ടലുകളിലും ഊണിനു നൽകുന്നതെന്ന് ജനങ്ങൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.