പെരുമ്പടപ്പ്: ഡ്രൈവ൪ മദ്യപിച്ച് വാഹനം ഓടിക്കുന്നത് പതിവായതോടെ രക്ഷിതാക്കൾ സ്കൂൾ ബസ് തടഞ്ഞു. സ്ഥലത്തെത്തിയ പെരുമ്പടപ്പ് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. മാറഞ്ചേരിയിലെ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവ൪ സ്ഥിരമായി മദ്യപിച്ച് വാഹനം ഓടിക്കുന്നതായി വിദ്യാ൪ഥികൾ രക്ഷിതാക്കളെ അറിയിച്ചതോടെയാണ് തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് പുത്തൻപള്ളി ബ്ളോക്ക് ഓഫിസിന് സമീപം ബസ് തടഞ്ഞത്. വിദ്യാ൪ഥികളെ രക്ഷിതാക്കൾ വീടുകളിൽ എത്തിച്ചു. ഡ്രൈവ൪ എരമംഗലം കൊളത്താട്ടിൽ സുന്ദരനെ (43) പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് വിധേയമാക്കി. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവ൪ക്കെതിരെ കേസെടുക്കുമെന്ന് ഗ്രേഡ് എസ്.ഐ ഹരിദാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.