കാളികാവ്: ലക്ഷങ്ങൾ മുടക്കിയ സി.എഫ്.എൽ ലാമ്പുകൾ ഉപയോഗശൂന്യമായി കിടക്കുന്നതോടെ കാളികാവ് പഞ്ചായത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ പദ്ധതി മുടങ്ങി. മാസങ്ങളായി പഞ്ചായത്ത് ഓഫിസിൽ വിശ്രമത്തിലാണ് വിളക്കുകൾ.
2010 നവംബറിൽ അധികാരമേറ്റ പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചിരുന്നത് തങ്ങളുടെ പ്രഥമ പരിഗണന തെരുവുവിളക്ക് സ്ഥാപിക്കലാണ് എന്നായിരുന്നു. എന്നാൽ, നിലവിലെ തകരാറിലായ വിളക്കുകൾ നന്നാക്കലും പുതിയവ സ്ഥാപിക്കലും നടന്നിട്ടില്ല. വിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിൻെറ മുന്നോടിയായി കെ.എസ്.ഇ.ബിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃത൪ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.