മന്ത്രിയും ഫോട്ടോഗ്രാഫറായി

കാഞ്ഞങ്ങാട്: ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിലെത്തിയ കൃഷിമന്ത്രി കെ.പി. മോഹനൻ ഫോട്ടോഗ്രാഫറായി. സമ്മേളന പ്രതിനിധികളെയാണ് മന്ത്രി കാമറയിൽ പക൪ത്തിയത്.ദോഹയിലെ സ്റ്റുഡിയോവിൽ താൻ ഫോട്ടോഗ്രാഫറായിരുന്നുവെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. അന്നത്തേയും ഇന്നത്തെയും കാമറകൾ തമ്മിലുള്ള വ്യത്യാസവും അദ്ദേഹം വിവരിച്ചു. എവിടെ പോകുമ്പോഴും ഞാൻ കാമറ കൈയിൽ കരുതാറുണ്ട്. ഖത്തറിൽ  പാരാ റൈഡിങ് ഹെലികോപ്ടറിൽ സഞ്ചരിച്ച് കാമറയിൽ പക൪ത്തിയതിന് 50 ഗ്രാം സ്വ൪ണം സമ്മാനമായി   ലഭിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഫോട്ടോ പ്രദ൪ശനം മന്ത്രി നോക്കിക്കണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.