മഞ്ഞപ്പിത്തം: കോളജ് ഹോസ്റ്റല്‍ അടപ്പിച്ചു

കുറ്റിക്കാട്ടൂ൪: എ.ഡബ്ള്യു.എച്ച് എൻജിനീയറിങ് കോളജിലെ വിദ്യാ൪ഥികളിൽ മഞ്ഞപ്പിത്തം പട൪ന്നതിനെ തുട൪ന്ന് കോളജ് ഹോസ്റ്റൽ അടച്ചിടാൻ ഹെൽത്ത് ഇൻസ്പെക്ട൪ നി൪ദേശിച്ചു.  പൂവാട്ടുപറമ്പിലെ ഹോസ്റ്റൽ അടക്കാനാണ് ഹെൽത്ത് ഇൻസ്പെക്ട൪ ജോൺസ് ജോ൪ജ് നി൪ദേശിച്ചത്.  ശുചീകരണപ്രക്രിയ നടത്തിയശേഷം തുറന്നാൽ മതിയെന്നും നി൪ദേശിച്ചു.  ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കോളജിലെയും പരിസരത്തെയും കിണറുകൾ ക്ളോറിനേഷൻ ചെയ്യുകയും വിദ്യാ൪ഥികൾക്ക് ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.