കോഴിക്കോട്: ക്രിസ്മസ് -പുതുവത്സരം പ്രമാണിച്ച് നഗരത്തിൽ സപൈ്ളക്കോ മെട്രോ പീപ്പ്ൾസ് ബസാ൪ തുടങ്ങി. നിത്യോപയോഗ സാധനങ്ങൾ ന്യായവിലക്ക് ലഭ്യമാക്കാൻ ടൗൺഹാളിന് സമീപം പ്രത്യേകം സജ്ജമാക്കിയ പവലിയനിലാണ് ഡിസംബ൪ 31വരെ പീപ്പ്ൾസ് ബസാ൪ പ്രവ൪ത്തിക്കുക.
റേഷൻ കാ൪ഡുമായി വരുന്നവ൪ക്ക് സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കും. പൊതു വിപണിയിലേക്കാൾ കുറഞ്ഞ നിരക്കിൽ റേഷൻ കാ൪ഡില്ലാത്തവ൪ക്ക് സാധനങ്ങൾ വാങ്ങാനും സൗകര്യമുണ്ട്.
മേളയിൽ ആയിരം രൂപയുടെ സാധനങ്ങൾ വാങ്ങുന്നവ൪ക്ക് 50 രൂപയുടെ ശബരി ഉൽപന്നങ്ങൾ സമ്മാനമായി ലഭിക്കും. മേയ൪ എ.കെ. പ്രേമജം ബസാ൪ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ് കുമാ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസില൪ പി. കിഷൻചന്ദ്, കെ.സി. അബു, സി. അബ്ദുറഹ്മാൻ, പി.ടി. ആസാദ് എന്നിവ൪ സംസാരിച്ചു. സപൈ്ളക്കോ മേഖലാ മാനേജ൪ പി.കെ. വാസന്തി സ്വാഗതവും ജില്ലാ സപൈ്ള ഓഫിസ൪ ടി.പി. കമ്മദ്കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.