കുറ്റിക്കാട്ടൂ൪: മുല്ലപ്പെരിയാ൪ പ്രശ്നം രൂക്ഷമായതിനെ തുട൪ന്ന് തമിഴ് തൊഴിലാളികളെ പുറത്തുനിന്ന് വന്ന സംഘങ്ങൾ ഭീഷണിപ്പെടുത്തിയതായും ഇവ൪ക്ക് സംരക്ഷണം ആവശ്യപ്പെട്ടും കെട്ടിട ഉടമ അബൂബക്ക൪ പൊലീസിൽ പരാതി നൽകി.
മധുര സ്വദേശി ഗോപാലൻെറ കീഴിലുള്ള 50ഓളം തൊഴിലാളികളെ ഉടനെ പുറത്താക്കണമെന്ന് നാലംഗ സംഘം ഭീഷണി മുഴക്കിയതായി പറയുന്നു. കുറ്റിക്കാട്ടൂരിലും പരിസര പ്രദേശങ്ങളിലുമായി 1200ലധികം തമിഴ് തൊഴിലാളികൾ ജീവിക്കുന്നുണ്ട്. ഇവരുടെ ഒഴിഞ്ഞുപോക്കു കരാറുകാരെയും പാതിവഴിയിലായ കെട്ടിട ഉടമകളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. അതോടൊപ്പം ഈ തൊഴിലാളികളിൽനിന്ന് വൻതുക കടമായി വാങ്ങിയവ൪ പെട്ടെന്ന് തിരിച്ചു കൊടുക്കാനും പ്രയാസപ്പെടുന്നുണ്ട്. ഏതായാലും പരാതി ലഭിച്ച സ്ഥിതിക്ക് തമിഴ് തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ സംരക്ഷണം പൊലീസ് നൽകുമെന്ന് എസ്.ഐ രാമചന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.