ബസില്‍നിന്ന് തെറിച്ചുവീണ് അമ്മക്കും മകള്‍ക്കും ഗുരുതര പരിക്ക്

താമരശ്ശേരി: ഓടുന്ന ബസിൽനിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അമ്മയെയും മകളെയും നാട്ടുകാ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുൽപ്പള്ളി ശശിമല സ്വദേശികളായ വേണ്ടത്താനത്ത് മറിയാമ്മ (70), മകൾ മിനി (26) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് അമ്പായത്തോട്ടാണ് സംഭവം. ബസ് ജീവനക്കാ൪ ഓടിരക്ഷപ്പെട്ടു. താമരശ്ശേരി-ഈങ്ങാപ്പുഴ റൂട്ടിലോടുന്ന കെ.ടി.എ മിനി ബസിൽനിന്നാണ് ഇവ൪ തെറിച്ചുവീണത്. യാത്രക്കാരായി ഇവ൪ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസിന് പിൻവാതിൽ ഉണ്ടായിരുന്നില്ല.  താമരശ്ശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ഇരുവ൪ക്കും സംസാരിക്കാൻ പറ്റാത്ത അവസ്ഥയായതിനാൽ എന്താണ് സംഭവിച്ചതെന്ന് പൊലീസിനും വ്യക്തതയില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.