കോഴിക്കോട്: ദേശീയപാത 17ൻെറ വികസനം ച൪ച്ചചെയ്യാൻ കലക്ടറേറ്റിൽ വളിച്ചുചേ൪ത്ത യോഗം പ്രതിഷേധം മൂലം അലസിപ്പിരിഞ്ഞു. 45 മീറ്ററിൽ ഭൂമി ഏറ്റെടുത്ത് ബി.ഒ.ടി അടിസ്ഥാനത്തിൽ പാത നി൪മാണം തുടങ്ങിയ ശേഷമുള്ള യോഗം അപഹാസ്യമാണെന്ന് പറഞ്ഞ് സമരസമിതിക്കാ൪ പ്രതിഷേധിച്ചതോടെ യോഗം നി൪ത്തിവെക്കുകയായിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോ൪ഡാണ് ഹിയറിങ്ങിനായി യോഗം വിളിച്ചത്.
യോഗം തുടങ്ങിയപ്പോൾതന്നെ, ടെൻഡ൪ നടപടികൾ പൂ൪ത്തിയായതിനുശേഷം നടത്തുന്ന പരിസ്ഥിതി ഹിയറിങ് പ്രഹസനമാണെന്ന് വിമ൪ശമുയ൪ന്നു. ഉയ൪ന്ന നഷ്ടപരിഹാരവും പുനരധിവാസവും തരുമെന്ന് വിശ്വസിപ്പിച്ച് നടന്ന സ്ഥലമെടുപ്പ് ഒരു കാരണവശാലും അനുവദിക്കില്ളെന്ന് പ്രതിഷേധക്കാ൪ പറഞ്ഞു. ബഹളം വ൪ധിച്ചതോടെ യോഗനടപടികൾ പൂ൪ത്തിയാക്കാൻ കഴിയാതെ പിരിച്ചുവിട്ടതായി, അധ്യക്ഷത വഹിച്ച ആ൪.ഡി.ഒ കെ.പി. രമാദേവി പ്രഖ്യാപിച്ചു. മണ്ണുത്തി-അങ്കമാലി ബി.ഒ.ടി ദേശീയ പാതയിലെ ചുങ്കംപിരിവ് മുഖ്യമന്ത്രി ഇടപെട്ട് നി൪ത്തിയ സാഹചര്യത്തിൽ ബി.ഒ.ടി റോഡുകൾ വിനാശമാണെന്ന് ദേശീയപാത ക൪മസമിതി നേതാക്കൾ യോഗത്തിൽ പറഞ്ഞു.
പരിസ്ഥിതി പ്രവ൪ത്തക൪ ഡോ. എ. അച്യുതൻ, ദേശീയപാത സമരസഹായ സമിതി നേതാക്കളായ ടി.പി. ചന്ദ്രശേഖരൻ, റസാഖ് പാലേരി, എൻ.എച്ച് 17 ക൪മസമിതി സംസ്ഥാന നേതാക്കളായ എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, എ. ശേഖരൻ, സി.പി. ഭാസ്കരൻ എന്നിവ൪ സംസാരിച്ചു. മലിനീകരണ നിയന്ത്രണ ബോ൪ഡ് സീനിയ൪ എൻജിനീയ൪ കെ. ജയശ്രീ, ഹൈവേ അതോറിറ്റി പ്രോജക്ട് കോഓഡിനേറ്റ൪ സുബറാവു എന്നിവ൪ പങ്കെടുത്തു. യോഗം നി൪ത്തിവെച്ചതിനുശേഷം സിവിൽസ്റ്റേഷൻ പരിസരത്ത് ഇവ൪ പ്രകടനം നടത്തി. കെ. അൻവ൪ ഹാജി, അബു തിക്കോടി, പി.വി. ബാലഗോപാൽ, കെ.സി. സജീവൻ കെ. കുഞ്ഞിരാമൻ, കെ.പി. ചെറിയകോയ, പി.ടി. കണാരൻ, റഷീദ് വെങ്ങളം എന്നിവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.