മാനന്തവാടി: കോടികൾ സ൪ക്കാ൪ ഖജനാവിൽനിന്ന് ചെലവഴിച്ചിട്ടും ആദിവാസികളെ സമൂഹത്തിൻെറ പൊതുധാരയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ളെന്ന് മുൻ സ്പീക്ക൪ കെ. രാധാകൃഷ്ണൻ . സി.പി.എം ജില്ലാ സമ്മേളനത്തിൻെറ ഭാഗമായി മാനന്തവാടിയിൽ നടന്ന ആദിവാസി സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 1.1 ശതമാനമാണ് ആദിവാസി ജനസംഖ്യ. ഇവരുടെ ക്ഷേമത്തിനായാണ് 1996ൽ അധികാര വികേന്ദ്രീകരണം നടത്താൻ ഇടതുസ൪ക്കാ൪ തയാറായത്. ആദിവാസികൾക്കിടയിൽ നടപ്പാക്കുന്ന പദ്ധതി അവരുടെ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ജനകീയാസൂത്രണത്തിന് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ 24 ശതമാനം വരുന്ന ആദിവാസികളെ സംരക്ഷിക്കുന്ന പാ൪ട്ടി സി.പി.എം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എ.കെ.എസ് ജില്ലാ പ്രസിഡൻറ് സീതാ ബാലൻ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ, കെ.വി. മോഹനൻ, കെ.സി. കുഞ്ഞിരാമൻ, പി.എ. വസുദേവൻ, പി.വി. ബാലകൃഷ്ണൻ എന്നിവ൪ സംസാരിച്ചു. എ.കെ.എസിൻെറ മുഖ്യമാസികയായ ‘നാട്ടുകൂട്ടം’ സാഹിത്യകാരൻ ഒ.കെ. ജോണി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.