വയനാട് മഹോത്സവം 23 മുതല്‍; വിജയ് യേശുദാസിന്‍െറ ഗാനമേള

കൽപറ്റ: ഡിസംബ൪ 23 മുതൽ 25 വരെ നടക്കുന്ന വയനാട് മഹോത്സവം മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. നടൻ ഇന്നസെൻറ് മുഖ്യാഥിതിയായിരിക്കും. കഴിഞ്ഞ തവണത്തെ പരിപാടി വൻവിജയമായിരുന്നുവെന്നും ഇത്തവണ കൂടുതൽ വ്യത്യസ്ഥതയോടെയാണ് നടത്തുന്നതെന്നും സംഘാടകരായ വയനാട് ഡവലപ്മെൻറ് കൗൺസിൽ ചെയ൪മാൻ എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ ഭാഗമായ സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം ജില്ലയുടെ 50കേന്ദ്രങ്ങളിൽ പ്രദ൪ശനം നടത്തും. ചലച്ചിത്രഅക്കാദമിയുടെ രണ്ട് വാഹനങ്ങളിലായി നൂറോളം ചിത്രങ്ങളാണ് പ്രദ൪ശിപ്പിക്കുക.  
23ന് വൈകീട്ട് മൂന്നോടെ നഗരത്തിൽ നടക്കുന്ന ഘോഷയാത്രയിൽ വയനാടിൻെറ തനത് കലാരൂപങ്ങൾ, മാസ് ഡ്രിൽ, ഡ്രംസെറ്റ്, പുലികളി, ഫ്ളോട്ടുകൾ,പൊലീസിൻെറ ബാൻഡ്സെറ്റ്  എന്നിവയുണ്ടാകും.
തുട൪ന്ന് കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ ഉദ്ഘാടന സമ്മേളനം നടക്കും. ഉദ്ഘാടന ചടങ്ങിനുശേഷം തെന്നിന്ത്യൻ ഗായകനും സഗീതജ്ഞനുമായ ശങ്ക൪ മഹാദേവൻെറ ഗാനമേളഅരങ്ങേറും. അനുഷ മണി, രാമൻ മഹാദേവൻ എന്നിവ൪ പങ്കെടുക്കും. കോമഡിതാരം രാജസാഹിബിൻെറ നേതൃത്വത്തിൽ കോമഡി പ്രോഗ്രാം ഉണ്ടാകും.
24ന് വൈകീട്ട് വിജയ് യേശുദാസ് നയിക്കുന്ന ഗാനസന്ധ്യയിൽ കൊല്ലം ഷാഫി, മൃദുല, കീ൪ത്തന എന്നിവ൪ പാടും. ടിനി ടോമിൻെറ കോമഡിഷോയും നടി മീരാ നന്ദൻ അവതരിപ്പിക്കുന്ന നൃത്തവും തുട൪ന്ന് നടക്കും. ഡിസംബ൪ 25ന് സമാപന സമ്മേളനത്തിൽ ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ മുഖ്യാഥിതിയാണ്. വൈകുന്നേരം തെന്നിന്ത്യൻ ഗായകൻ കാ൪ത്തികിൻെറ ഗാനമേളയും സുനീഷ് വാരനാട്ടിൻെറ കാരിക്കേച്ച൪ ഷോയും നടി രമ്യ നമ്പീശൻെറ നൃത്തപരിപാടിയും നടക്കും.
മഹോത്സവത്തിൻെറ എല്ലാ ദിവസവും നാടൻ കലാപരിപാടികളുണ്ടാകും. ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിൻെറ സമ്മാന നറുക്കെടുപ്പ് നടക്കും. കൽപറ്റ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ അലങ്കരിക്കും. മികച്ചതിന് സമ്മാനം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, നഗരസഭാ ചെയ൪മാൻ എ.പി. ഹമീദ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.