ആശുപത്രി അധികൃതരുടെ അനാസ്ഥ; മാസങ്ങള്‍ പ്രായമുള്ള കുട്ടി മരിച്ചു

കൊൽക്കത്ത: മദ്യപിച്ചെത്തിയ ആശുപത്രി ജീവനക്കാരൻ ഓക്‌സിജൻ മാസ്‌ക് മാറ്റിയതിനെത്തുട൪ന്നു മാസങ്ങൾ പ്രായമുളള കുട്ടി മരിച്ചു. സ൪ക്കാ൪ നിയന്ത്രണത്തിലുളള കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിലാണു സംഭവം. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുട൪ന്ന് ആശുപത്രി അധികൃത൪ അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി ആശുപത്രിയിലെ തൂപ്പുജോലിക്കാരൻ കുട്ടികളുടെ വാ൪ഡിൽ കടന്ന് കുട്ടിയുടെ ഓക്‌സിജൻ മാസ്‌ക് എടുത്തുമാറ്റുകയും ചോദിച്ചപ്പോൾ കൂടുതൽ ഓക്‌സിജൻ നൽകുന്നത് കുട്ടികൾക്ക് നല്ലതല്ലെന്ന് പറയുകയും ചെയ്തതായി കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. തൂപ്പുജോലിക്കാരൻ ആ സമയം നന്നായി മദ്യപിച്ചിരുന്നെന്നും അവ൪ പറഞ്ഞു.

സംഭവത്തിൽ പൊലീസിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ അവ൪ തയ്യാറായില്ലെന്നും കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.