തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയിൽ വിവിധ രാഷ്ട്രീയ കക്ഷികൾ കേരളത്തിലേക്കുള്ള ദേശീയപാത ഉപരോധിച്ചു. രാവിലെ 6.30 ന് ആരംഭിച്ച ഉപരോധസമരം ഇപ്പോഴും തുടരുകയാണ്.
ഉപരോധ സമരം ആരംഭിക്കുന്നതിനിടെ എത്തിയ കെഎസ് ആ൪ ടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കേരള രജിസ്ട്രേഷനിലുള്ള ഒരു വാഹനവും ഇതുവഴി കടത്തി വിടുന്നില്ല. സ്ഥലത്ത് തമിഴ്നാട് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഘ൪ഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാന അതി൪ത്തിയിയായ ആര്യങ്കാവിൽ കേരള പൊലീസും ക്യാമ്പ് ചെയ്യുന്നു.
ഉപരോധസമരത്തിൽ എഐഎഡിഎംകെ പങ്കെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.