മീന്‍ലോറി തലകീഴായി മറിഞ്ഞു

കാഞ്ഞങ്ങാട്: നിയന്ത്രണംവിട്ട മീൻലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. ഞായറാഴ്ച പുല൪ച്ചെ ദേശീയപാതയിൽ ആറങ്ങാടി ഇറക്കത്തിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് മംഗലാപുരത്തേക്ക് മത്സ്യം കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തെ തുട൪ന്ന് കാഞ്ഞങ്ങാട്ടെ 11 കെ.വി ലൈനിന് തകരാറ് സംഭവിച്ചു. അപകടത്തിൽ ലോറി ഡ്രൈവ൪ക്കും ക്ളീന൪ക്കും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.