തകര്‍ന്ന റോഡില്‍ കല്ലുകള്‍ കൂട്ടിയിട്ടത് ദുരിതമാകുന്നു

മാനന്തവാടി: തക൪ന്നുകിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാൻ മടിക്കുമ്പോൾ റോഡ് നി൪മാണത്തിൻെറ പേരിൽ ഇറക്കിയിട്ടിരിക്കുന്ന കല്ലുകൾമൂലം യാത്ര കൂടുതൽ ദുരിതമായി. മാനന്തവാടി ഗ്രാമപഞ്ചായത്തിലെ 22ാം വാ൪ഡിൽപ്പെട്ട കണിയാരം-കുറ്റിമൂല റോഡിലാണ് കാൽനടയാത്രപോലും അസാധ്യമായിരിക്കുന്നത്. ഒരു വ൪ഷത്തോളമായി തക൪ന്നുകിടക്കുന്ന റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിൻെറ അധീനതയിലാണ് ഈ റോഡ്. റോഡ് പ്രവൃത്തിയുടെ പേരിൽ റോഡരികിൽ ചിലയിടങ്ങളിലായാണ് കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ലുതെറിപ്പിച്ച് അപകടം പറ്റുന്നതും പതിവാണ്. ദിനംപ്രതി 14ഓളം ട്രിപ്പുകൾ ബസ് സ൪വീസ് നടത്തുന്നുണ്ട്. അതിലിരട്ടി ജീപ്പുകൾ സ൪വീസ് നടത്തുന്നുണ്ട്. രണ്ട് കിലോമീറ്റ൪ ദൂരമാണ് ഏറ്റവും ദുഷ്കരം.
വലിയകുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീഴുന്നത് പതിവാണ്. മൂന്നുലക്ഷം രൂപയാണ് റോഡ് നി൪മാണത്തിന് അനുവദിച്ചിരിക്കുന്നത്. സ്കൂൾ സമയങ്ങളിൽ വാഹനം കിട്ടാതെ വിദ്യാ൪ഥികൾ മൂന്ന് കിലോ മീറ്റ൪ ദൂരം കാൽനടയായി യാത്ര ചെയ്ത് കണിയാത്ത് എത്തുകയാണ്. റോഡ് ടാറിങ് പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് പ്രദേശവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.