സി.പി.എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയില്‍ ഐസക്-വി.എസ് പക്ഷത്തിന് മുന്‍തൂക്കം

ചേ൪ത്തല: സി.പി.എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി തോമസ് ഐസക്-വി.എസ് പക്ഷം പൊരുതിനേടി. സെക്രട്ടറിയായി സി.കെ. ഭാസ്കരനെ വീണ്ടും തെരഞ്ഞെടുത്തു.
വീറും വാശിയും നിലനിന്ന സമ്മേളനത്തിൽ 19 അംഗ ഏരിയാ കമ്മിറ്റിയിലേക്ക് ഒൗദ്യോഗിക പാനലിനെതിരെ 11 പേരാണ് മത്സരിച്ചത്. ഇവരെല്ലാവരും ഐസക് പക്ഷക്കാരായിരുന്നു. ഇതിൽ പത്തുപേരും ജയിച്ചു. അരീപറമ്പ് ലോക്കൽ കമ്മിറ്റിയിൽനിന്നുള്ള രത്നാകരൻ മാത്രമാണ് പരാജയപ്പെട്ടത്. ഒൗദ്യോഗിക പാനലിന് തിരിച്ചടി നൽകിയ സംഭവമാണിത്. അതിൽ മത്സരിച്ച് പരാജയപ്പെട്ടവരിൽ മാരാരിക്കുളം മുൻ ഏരിയാകമ്മിറ്റി സെക്രട്ടറിയായിരുന്ന വി.ജി. മോഹനൻ, കെ.കെ. ചെല്ലപ്പൻ, പി. സുരേന്ദ്രൻ, പി.എസ്. കുഞ്ഞപ്പൻ, എ.കെ. പ്രസന്നൻ, ടി.പി. മംഗളാമ്മ എന്നീ പ്രമുഖ൪ ഉൾപ്പെടും.
 19 അംഗ കമ്മിറ്റിയിൽ 13 പേരും തോമസ് ഐസക് പക്ഷക്കാരാണ്. ഇതിലൂടെ വി.എസ് പക്ഷത്തിൻെറ സഹായത്തോടെ കഞ്ഞിക്കുഴിയിൽ തോമസ് ഐസക് പക്ഷം വലിയ മുന്നേറ്റമാണ് നടത്തിയത്. തിരുവിഴയിലെ ഗുണ്ടാനേതാവിൻെറ കൊലപാതകം, ചേ൪ത്തല സൗത് പഞ്ചായത്തിൽ നടന്ന ഗ്രൂപ്പ് യോഗത്തോടനുബന്ധിച്ച സംഘ൪ഷം തുടങ്ങിയ വിഷയങ്ങൾ ച൪ച്ചയിൽ വരികയും അംഗങ്ങൾ തമ്മിൽ കൈയാങ്കളിയിൽ എത്തുകയും ചെയ്തു. 163 പ്രതിനിധികൾ പങ്കെടുത്തു. അതിൽ ആറുപേരുടെ വോട്ടുകൾ അസാധുവായി. സി.കെ. ഭാസ്കരൻ, പി.എസ്. ഷാജി, ജലജാചന്ദ്രൻ, ടി.കെ. പളനി, സി.കെ. സുരേന്ദ്രൻ, സി. മനോഹരൻ എന്നിവരാണ് വിജയിച്ചവരിൽ പ്രമുഖ൪. വോട്ടെടുപ്പ് നടക്കുന്നതിനിടെ ജി. സുധാകരൻ സമ്മേളന സ്ഥലത്ത് എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.