റാണിപുരത്ത് ട്രക്കിങ് സൗകര്യം ഏര്‍പ്പെടുത്തും - മന്ത്രി അനില്‍കുമാര്‍

കാസ൪കോട്: റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽനിന്ന് ചുറ്റുമുള്ള മലകളിലേക്ക് ട്രക്കിങ് സൗകര്യം ഏ൪പ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ പറഞ്ഞു. റാണിപുരം ടൂറിസം കേന്ദ്രത്തിൻെറ ഭാഗമായി 3.25 കോടി ചെലവിൽ നി൪മിച്ച കോട്ടേജുകൾ, കോൺഫറൻസ് ഹാൾ, ഭക്ഷണശാല തുടങ്ങിയ പണി പൂ൪ത്തീകരിച്ച  പ്രോജക്ടിൻെറ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
ട്രക്കിങ്ങിന് കൂടുതൽ പ്രാധാന്യം നൽകിയാൽ റാണിപുരത്തേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം വ൪ധിക്കും. ട്രക്കിങ് സൗകര്യം ഏ൪പ്പെടുത്താൻ വനംവകുപ്പിൻെറയും സഹകരണം ആവശ്യമാണ്. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ബേക്കൽ-റാണിപുരം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സ൪ക്യൂട്ട് രൂപവത്കരിക്കും.
കോവളംപോലെ ബേക്കലിനെയും ഏറ്റവും നല്ല കടൽത്തീര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് മീനാക്ഷി ബാലകൃഷ്ണൻ, പനത്തടി പഞ്ചായത്ത് പ്രസിഡൻറ് സുപ്രിയ അജിത്, സബ്കലക്ട൪ ബാലകിരൺ, പഞ്ചായത്ത് വൈസ ്പ്രസിഡൻറ് കെ.ജെ. ജെയിംസ്, ബ്ളോക് പഞ്ചായത്ത് അംഗം രാധാ സുകുമാരൻ, ബി.ആ൪.ഡി.സി മാനേജിങ് ഡയറക്ട൪ ഷാജി മാധവൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ശശിധരൻ, രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികളായ കെ. വെളുത്തമ്പു, മൈക്കിൾ പൂവത്താനി, പി.സി. രാജേന്ദ്രൻ, ബി. ബാലകൃഷ്ണൻ നമ്പ്യാ൪, എ. കുഞ്ഞിരാമൻ നായ൪ എന്നിവ൪ സംസാരിച്ചു. കലക്ട൪ കെ.എൻ. സതീഷ് സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി പി. മുരളീധരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.