തൃക്കരിപ്പൂ൪: ഓട്ടോ ¥്രെഡവറെ തട്ടിക്കൊണ്ടു പോയി തല്ലിച്ചതച്ചു. ആയിറ്റി കൊക്കാകടവിലാണ് സംഭവം. മ൪ദനമേറ്റ വലിയപറമ്പ സ്വദേശി എം.സി.താജുദ്ദീനെ (20) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ഓട്ടോ തടഞ്ഞു നി൪ത്തി തട്ടിക്കൊണ്ടു പോയി കൊക്കാക്കടവിനടുത്ത് ഒരു രാഷ്ര്ട്രീയ പാ൪ട്ടിയുടെ ഓഫിസിൽ കെട്ടിയിട്ട് ഇരുപതോളം പേ൪ ചേ൪ന്ന് തല്ലുകയായിരുന്നുവെന്ന് താജുദ്ദീൻ പറഞ്ഞു. ബെൽറ്റ്, ചെയിൻ എന്നിവ കൊണ്ടു മ൪ദിച്ച ശേഷം പുഴയോരത്ത് തള്ളുകയായിരുന്നു. മൊബൈലും പണവും അക്രമികൾ കവ൪ന്നതായും പരാതിയുണ്ട്. താജുദ്ദീൻെറ ശരീരത്തിൽ മുഴുവൻ അടിയേറ്റ് കരുവാളിച്ച നിലയിലാണ്. മുഖത്തും കണ്ണിനും പരിക്കുണ്ട്. അടിയേറ്റ് അവശനായ താജുദ്ദീനെ പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. ചന്തേര പോലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.