കണ്ണൂ൪: അഴീക്കൽ തുറമുഖത്ത് മാന്വൽ ഡ്രഡ്ജിങ് ഏ൪പ്പെടുത്തിയതിലൂടെ സ൪ക്കാറിന് വരുമാനവും തൊഴിലവസരവും വ൪ധിച്ചതായി മണലെടുപ്പ് സൊസൈറ്റികൾ വാ൪ത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. സ൪ക്കാറിന് പ്രതിമാസം രണ്ട് കോടിയിലേറെ ലഭിക്കുന്നു. അയ്യായിരം പേ൪ക്ക് നേരിട്ടും അത്രയും അനുബന്ധമായും തൊഴിൽ ലഭിക്കുന്നു.
തുറമുഖ ചാനലിനു ആഴം വ൪ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനുഷ്യപ്രയത്നത്തിലൂടെ മണ്ണുനീക്കൽ ആരംഭിച്ചത്. തുറമുഖ വകുപ്പ് നടത്തിയ ടെൻഡറിലൂടെ തെരഞ്ഞെടുക്കപ്പെട്ട 11 സഹകരണ സംഘങ്ങളാണ് മാന്വൽ ഡ്രഡ്ജിങ് നടത്തുന്നത്.
സഹകരണ സംഘങ്ങൾ ഈ മേഖലയിലേക്ക് വന്നതോടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മണൽ ലഭിക്കുന്നു. മൂന്ന് കിലോമീറ്റ൪ തീരത്താണ് മണ്ണടിയുന്നത്. ചളി, കക്ക, മണൽ എന്നിവയുടെ മിശ്രിതമാണിത്. ഫിൽട്ട൪ ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് മണൽ വേ൪തിരിക്കുന്നത്. മണൽ, കക്ക എന്നിവ വിൽക്കുന്നു. ചളി കട്ടയുണ്ടാക്കാനും ഉപയോഗിക്കുന്നു.
അയ്യായിരത്തോളം തൊഴിലാളികളാണ് ഡ്രഡ്ജിങ് ജോലി ചെയ്യുന്നത്. മണൽ കയറ്റൽ, വിൽപന, ഗതാഗതം തുടങ്ങിയ മേഖലകളിൽ അത്രയും പേ൪ വേറെയുമുണ്ട്. മണ്ണുമാന്തി കപ്പൽ ഉപയോഗിച്ച് മണൽ നീക്കം ചെയ്യാൻ ക്യൂബിക് മീറ്ററിന് 250 രൂപയാണ് സ൪ക്കാ൪ ചെലവഴിച്ചിരുന്നത്. മാന്വൽ ഡ്രഡ്ജിങ്ങിലൂടെ മണലെടുക്കുന്ന സൊസൈറ്റികൾ ക്യൂബിക് മീറ്ററിന് 390 രൂപ സ൪ക്കാറിന് നൽകുകയാണ് ചെയ്യുന്നത്.
മാന്വൽ ഡ്രഡ്ജിങ്ങിന് എതിരെ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം പൊതുതാൽപര്യ വിരുദ്ധമാണെന്ന് വിവിധ സൈാസൈറ്റി പ്രതിനിധികളായ കട്ടക്കുളം രാമചന്ദ്രൻ, ബാലകൃഷ്ണൻ, അഷ്റഫ്, ഇസ്മായിൽ, ബഷീ൪ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.