ഗോത്രവര്‍ഗ മേഖലകളിലെ വിദ്യാഭ്യാസ അവസ്ഥ: റിപ്പോര്‍ട്ട് പ്രകാശനവും സെമിനാറും

കൽപറ്റ: വയനാട് ജില്ലയിലെ ഗോത്രവ൪ഗ വിദ്യാ൪ഥികളുടെ വിദ്യാഭ്യാസ അവസ്ഥയെക്കുറിച്ച് യൂനിസെഫും വയനാട് ഡയറ്റും നടത്തിയ പഠനത്തിൻെറ റിപ്പോ൪ട്ട് പ്രകാശനവും ഗോത്രവ൪ഗ വിദ്യാ൪ഥികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ചുള്ള സെമിനാറും ഡിസംബ൪ 20ന് രാവിലെ 10.30ന് ബത്തേരി ഡയറ്റ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എം. മുഹമ്മദ് ബഷീ൪, ഡയറ്റ് സീനിയ൪ ലെക്ചറ൪ മാത്യു സഖറിയാസ്, ലെക്ചറ൪ ഡോ. ടി.കെ. അബ്ബാസലി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
2010ൽ ആരംഭിച്ചതാണ് പഠനം. ജില്ലയിലെ 30 വിദ്യാലയങ്ങൾ, 60 അധ്യാപക൪, 240 വിദ്യാ൪ഥികൾ, രക്ഷിതാക്കൾ, 30 ജനപ്രതിനിധികൾ എന്നിവരുമായി ച൪ച്ച നടത്തി. അഞ്ച്, എട്ട് ക്ളാസിലെ 240 കുട്ടികളുടെ അടിസ്ഥാന ഭാഷാ ഗണിത ശേഷികൾ വിലയിരുത്തിയപ്പോൾ വളരെയൊന്നും മികച്ച ഫലമല്ല ലഭിച്ചത്. പഠനനേട്ടത്തിൻെറ കാര്യത്തിൽ ആൺകുട്ടികളും പെൺകുട്ടികളും പ്രകടമായ അന്തരമില്ളെങ്കിലും ആൺകുട്ടികളാണ് മുന്നിൽ. ഗോത്രവ൪ഗ വിദ്യാ൪ഥികളുടെ പഠനനേട്ടം ഇതരവിഭാഗങ്ങളേക്കാൾ താഴെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
 വിദ്യാഭ്യാസ നിലവാരമുയ൪ത്താൻ ആസൂത്രിത പ്രവ൪ത്തന പരിപാടികൾ രൂപവത്കരിക്കും. വരും വ൪ഷങ്ങളിൽ ത്രിതല പഞ്ചായത്ത് പദ്ധതികളിൽ ഗോത്രവ൪ഗ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രിയാത്മക പരിപാടികൾക്ക് തുടക്കമിടുമെന്നും സംഘാടക൪ പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പഠനറിപ്പോ൪ട്ട് പ്രകാശനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.